മേരി ടീച്ചര്‍ കാന്‍സറിലും തളരില്ല ; ഓപ്പറേഷന് ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നഫീസ അലി

മേരി ടീച്ചര്‍ കാന്‍സറിലും തളരില്ല ; ഓപ്പറേഷന് ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നഫീസ അലി
ബിഗ്ബിയില്‍ അമ്മയായി വേഷമിട്ട മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെ ആരും മറക്കില്ല. മേരി ടീച്ചറായി വേഷമിട്ട നഫീസ അലിയ്ക്ക് കാന്‍സര്‍ ആണെന്ന വിവരം നേരത്തെ അവര്‍ വെളുപ്പെടുത്തിയിരുന്നു.ഇപ്പോളിതാ ശസ്ത്രക്രിയ നടന്നതിന് പിന്നാലെ ആശുപത്രി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് .

ഫെബ്രുവരി എട്ടിനായിരുന്നു ശസ്ത്രക്രിയ. കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ് അവര്‍. പെരിറ്റോണിയല്‍ കാന്‍സറാണ് അവരെ ബാധിച്ചിരിക്കുന്നത്. രോഗാവസ്ഥയിലും പ്രസന്നവതിയായുള്ള തന്റെ ചിത്രങ്ങളാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്. വയറ്റിലെ പാളികളിലെ കാന്‍സറാണ് പെരിറ്റോണിയല്‍. അര്‍ബുദബാധയുണ്ടാകുന്ന കോശങ്ങള്‍ അണ്ഡാശയത്തിലും കണ്ടുവരുന്നതിനാല്‍ ചിലസമയങ്ങളില്‍ അര്‍ബുദബാധ അവിടേക്കും വ്യാപിക്കാറുണ്ട്. മാസങ്ങളോളം നീണ്ട വയറുവേദനയുമായി നഫീസ ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല.

2007 ലാണ് അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയില്‍ നഫീസ അഭിനയിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് നഫീസ

Other News in this category4malayalees Recommends