യുവ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ കൊലപ്പെടുത്തിയ കേസ് ; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

യുവ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ കൊലപ്പെടുത്തിയ കേസ് ; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്
യുവ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയായ സത്യജിത്ത് ബിശ്വാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എയായ മുകുള്‍ റോയിക്കെതിരെ പൊലീസ് കേസെടുത്തു. മുന്‍ തൃണമൂല്‍ എംഎല്‍എയായിരുന്നു മുകുള്‍ റോയ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് മുകുള്‍ റോയ് കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് എംഎല്‍എയെ പോയിന്റ് ബ്ലാങ്കില്‍ നിന്നാണ് നിറയൊഴിച്ച് കൊലപ്പെടുത്തിയത്. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു 37 കാരനായ സത്യജിത്ത് ബിശ്വാസ. ആക്രമത്തിന് പിന്നില്‍ ബിജെപിയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

ജയ്പാല്‍ഗുരിയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തിനായി വന്ന എംഎല്‍എയ്ക്ക് നേരെ അജ്ഞാതനാണ് വെടിയുതിര്‍ത്തത്. ആക്രമത്തിന് ശേഷം കൊലയാളി ഓടി രക്ഷപ്പെട്ടു. അതിവേഗം എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Other News in this category4malayalees Recommends