ക്യുബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് പരിഗണിക്കപ്പെടാതെ കിടക്കുന്ന 18,000അപേക്ഷകള്‍ റദ്ദാക്കും; 2018 ഓഗസ്റ്റ് രണ്ടിന് മുമ്പ് സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ തള്ളി ഫീസ് റീഫണ്ട് ചെയ്യും; പിആറിന് പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കിയേക്കും

ക്യുബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് പരിഗണിക്കപ്പെടാതെ കിടക്കുന്ന 18,000അപേക്ഷകള്‍ റദ്ദാക്കും; 2018 ഓഗസ്റ്റ് രണ്ടിന് മുമ്പ് സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ തള്ളി ഫീസ് റീഫണ്ട് ചെയ്യും; പിആറിന് പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കിയേക്കും
ക്യുബെക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലേക്ക് നിലവില്‍ പരിഗണിക്കപ്പെടാതെ കിടക്കുന്ന അപേക്ഷകള്‍ റദ്ദാക്കാന്‍ ക്യൂബെക്ക് ഗവണ്‍മെന്റ് തീരുമാനിച്ചു. 2018 ഓഗസ്റ്റ് രണ്ടിന് മുമ്പ് സമര്‍പ്പിക്കപ്പെട്ട ഏതാണ്ട് 18,000അപേക്ഷകളാണ് ഇത്തരത്തില്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ സ്വീകരിക്കപ്പെടുകയോ നിരസിക്കപ്പെടുകയോ അല്ലെങ്കില്‍ തള്ളിക്കളയുകയോ ചെയ്യാതെ അപേക്ഷകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഇതിലൂടെ നീക്കാനാണ് ക്യൂബെക്ക് ലക്ഷ്യമിടുന്നത്.

ഇത്പ്രകാരം ഇവയ്ക്ക് മേല്‍ വാങ്ങിയ ഫീസുകള്‍ റീഫണ്ട് ചെയ്യാനും തീരുമാനമായിട്ടുണ്ട്. ക്യൂബെക്കിലെ പുതിയ കോലിഷന്‍ അവെനിര്‍ ക്യുബെക്ക് (സിഎക്യു) ഗവണ്‍മെന്റ് ഫെബ്രുവരി 7ന് മേശപ്പുറത്ത് വച്ചിരിക്കുന്ന പുതിയ ഇമിഗ്രേഷന്‍ ബില്ലിലെ നിരവധി നിര്‍ദേശങ്ങൡലൊന്നാണ് ഇത്തരം അപേക്ഷകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കുകയെന്നത്. ക്യുബെക്കിലെ മൂല്യങ്ങളും ഫ്രഞ്ച് ഭാഷയും പഠിക്കുന്നതിന് കുടിയേറ്റക്കാര്‍ക്കുള്ള ഉത്തരവാദിത്വത്തില്‍ ഊന്നി ക്യൂബെക്കിലെ ഇമിഗ്രേഷന്‍ നിയമം പരിഷ്‌കരിക്കണമെന്ന നിര്‍ദേശവും ഈ ബില്ലിലുണ്ട്.

ഇതിന് പുറമെ പെര്‍മനന്റ് റെസിഡന്‍സ് അനുവദിക്കുന്നതിന് കുടിയേറ്റക്കാര്‍ക്ക് മേല്‍ പുതിയ വ്യവസ്ഥകള്‍ വയ്ക്കുന്നതിനുള്ള സാധ്യതകളും ക്യൂബെക്ക് ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്യുബെക്കിലേക്ക് കുടിയേറുന്നവര്‍ ഇവിടുത്തെ സംസ്‌കാരവുമായി ഏറ്റവും മികച്ച രീതിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടുത്തെ തൊഴിലാളി മാര്‍ക്കറ്റിന്റെ ആവശ്യകതകള്‍ക്ക് യോജിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നതിനാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നാണ് ക്യൂബെക്ക് ഗവണ്‍മെന്റ് പറയുന്നത്.


Other News in this category



4malayalees Recommends