യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ വന്മതില്‍ നിര്‍മാണം; ട്രംപ് ഗവണ്‍മെന്റിനെ വീണ്ടും ഷട്ട്ഡൗണ്‍ ചെയ്യുന്നത് ഒഴിവാക്കാനുള്ള ചര്‍ച്ച തിരുതകൃതി; ലക്ഷ്യം ഫെബ്രുവരി 15 മുമ്പ് കോണ്‍ഗ്രസിന് നിയമം നിര്‍മിക്കാനായില്ലെങ്കില്‍ ട്രംപുമായി ഒരു ഡീലില്‍ എത്തല്‍

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ വന്മതില്‍ നിര്‍മാണം; ട്രംപ് ഗവണ്‍മെന്റിനെ വീണ്ടും ഷട്ട്ഡൗണ്‍ ചെയ്യുന്നത് ഒഴിവാക്കാനുള്ള ചര്‍ച്ച തിരുതകൃതി;  ലക്ഷ്യം ഫെബ്രുവരി 15 മുമ്പ് കോണ്‍ഗ്രസിന് നിയമം നിര്‍മിക്കാനായില്ലെങ്കില്‍ ട്രംപുമായി ഒരു ഡീലില്‍ എത്തല്‍
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ഒരു വന്മതില്‍ പണിയണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആവശ്യവുമായി ബന്ധപ്പെട്ട് ഒരു ഡീലിലെത്തുന്നതിനും മറ്റൊരു ഷട്ട്ഡൗണില്‍ നിന്നും യുഎസ് ഗവണ്‍മെന്റിനെ തടഞ്ഞ് നിര്‍ത്തുന്നതിനുമുള്ള കടുത്ത ശ്രമങ്ങള്‍ വാഷിംഗ്ടണില്‍ നടന്ന് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഒരു മതിലിന് പണം അനുവദിക്കാത്ത കോണ്‍ഗ്രസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രംപ് അമേരിക്കന്‍ ഗവണ്‍മെന്റിനെ ഷട്ട്ഡൗണ്‍ ചെയ്തിരുന്നു.

ഇനിയും ഈ പ്രശ്‌നത്തില്‍ പരിഹാരമായില്ലെങ്കില്‍ ഗവണ്‍മെന്റിന് വരുന്ന വെള്ളിയാഴ്ച മുതല്‍ വീണ്ടുമൊരു ഷട്ട്ഡൗണിന് വിധേയമാക്കുമെന്ന കടുത്ത ഭീഷണി ട്രംപ് മുഴക്കിയ പശ്ചാത്തലത്തിലാണ് ഇത് തടുക്കുന്നതിനുള്ള തിരക്ക് പിടിച്ച ശ്രമങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും അടക്കം പ്രധാന പാര്‍ട്ടികളിലെ വിലപേശലുകാര്‍ ഇപ്പോള്‍ ശ്രമിച്ച് വരുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് പുതിയ ഡെഡ്‌ലൈനായ ഫെബ്രുവരി 15നകം ഒരു നിയമം പാസാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിര്‍ത്തിയിലെ വിവാദപരമായ സുരക്ഷാ പ്രശ്‌നത്തില്‍ ഒരു ഡീലിലെത്തുന്നതിനാണ് അമേരിക്കയിലെ പ്രധാന പാര്‍ട്ടികളിലെ നേതാക്കള്‍ അടങ്ങിയ 17 അംഗ പാനല്‍ കടുത്ത ശ്രമം നടത്തുന്നത്.

ട്രംപ് നേരത്തെ അനുവര്‍ത്തിച്ച 35 ദിവസത്തോളം നീണ്ട ഷട്ട്ഡൗണ്‍ കഴിഞ്ഞ മാസം അവസാനമായിരുന്നു താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നത്. ഈ ഷട്ട്ഡൗണ്‍ ഏതാണ്ട് എട്ട് ലക്ഷത്തോളം ഫെഡറല്‍ തൊഴിലാളികളെയായിരുന്നു പ്രതികൂലമായി ബാധിച്ചിരുന്നത്. ഇത്തരത്തിലുള്ള ഒരു ഷട്ട് ഡൗണ്‍ അടുത്ത വെള്ളിയാഴ്ച അര്‍ധരാത്രി ആരംഭിക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചര്‍ച്ച ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ് സെനറ്റ് അപ്രോപ്രിയേഷന്‍ കമ്മിറ്റിയുടെ റിപ്പബ്ലിക്കന്‍ ചെയര്‍മാനായ റിച്ചാര്‍ഡ് ഷെല്‍ബി ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം ഇന്ന് രാത്രിയോ അല്ലെങ്കില്‍ നാളെ രാവിലെയോ ഇത് സംബന്ധിച്ച ഒരു ഡീലിലെത്താന്‍ സാധിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാണ് ഷെല്‍ബി പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഡീലിലെത്തുന്നതിന് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഈ ചര്‍ച്ച വിജയിക്കുന്നതിന് പകുതി സാധ്യത മാത്രമേയുള്ളുവെന്നും അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഷെല്‍ബി വെളിപ്പെടുത്തുന്നു.


Other News in this category4malayalees Recommends