റാഫേല്‍ ഇടപാടിലെ വിശദമായ സിഎജി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും

റാഫേല്‍ ഇടപാടിലെ വിശദമായ സിഎജി റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സിഎജി) ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. കേന്ദ്രസര്‍ക്കാരിനൊപ്പം രാഷ്ട്രപതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് നടത്തിയ പ്രതിരോധ ഉപകരണങ്ങളുടെ ഇടപാടുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് സിഎജി തയ്യാറാക്കിയിരിക്കുന്നത്.

അധികം വൈകാതെ തന്നെ റിപ്പോര്‍ട്ട് പാര്‍ലമെന്റിലെത്തും. രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടാണ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അധ്യക്ഷന്മാര്‍ക്ക് കൈമാറുക. ഈ റിപ്പോര്‍ട്ട് ഇന്ന് തന്നെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെയെങ്കില്‍ വിഷയം പാര്‍ലമെന്റിനകത്ത് ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. അതേസമയം തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ സഹായിക്കാനുള്ള റിപ്പോര്‍ട്ടാണിതെന്നുള്ള ആക്ഷേപവും ശക്തമാണ്.

Other News in this category4malayalees Recommends