സെന്റ് ജൂഡ് ഇടവക ദേവാലയം: കൂദാശാകര്‍മ്മം ഫെബ്രുവരി 16 ശനിയാഴ്ച

സെന്റ് ജൂഡ് ഇടവക ദേവാലയം: കൂദാശാകര്‍മ്മം ഫെബ്രുവരി 16 ശനിയാഴ്ച
വിര്‍ജീനിയ: സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തോലിക്ക സമൂഹം പുതുതായി വാങ്ങിയ ദേവാലയത്തിന്റെ കൂദാശാകര്‍മ്മം ഫെബ്രുവരി 16 ശനിയാഴ്ച നടക്കുന്നു.


ശനിയാഴ്ച രാവിലെ 10 മണിക്ക് ഷാന്റിലി ലഫായത്തെ സെന്റര്‍ ഡ്രൈവിലുള്ള ദേവാലയമന്ദിര ത്തില്‍നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ചിക്കാഗോ സെന്റ ്‌തോമസ് സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നേതൃത്വം നല്‍കും. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ആര്‍ലിംഗ്ടണ്‍ ബിഷപ്പ് എമിരിറ്റസ് പോള്‍ ലെവേര്‍ഡി എന്നിവരും രൂപതാകേന്ദ്രങ്ങളില്‍നിന്നും മറ്റുഇടവകകളില്‍ നിന്നുമായി മുപ്പതോളം വൈദികരും കൂദാശാകര്‍മങ്ങളില്‍ പങ്കുചേരുന്നതാണ്.


നോര്‍ത്തേണ്‍ വിര്‍ജീനിയ പ്രദേശത്തുള്ള 200ല്‍പരം കുടുംബങ്ങളാണ് ഈദേവാലയത്തിന്റെ കീഴില്‍വരുന്നത്. 2010 ജൂലൈ മുതല്‍ എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയും വേദപാഠക്ലാസുകളും ആരംഭിക്കുകയും 2011 ല്‍ സ്വതത്രമിഷനായി ഉയര്‍ത്തുകയും ചെയ്ത സെന്റ് ജൂ ഡ്‌സമൂഹത്തിന്റെ കഴിഞ്ഞ കുറെ നാളുകളായുള്ള പ്രാര്‍ത്ഥനയുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് സ്വന്തമായ ദേവാലയം യാഥാര്‍ഥ്യമാകുന്നത് .


ഫാ. ജസ്റ്റിന്‍ പുതുശേരിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഈ സമൂഹത്തിനു നേതൃത്വംനല്‍കുന്നത്. ഫാ. മാത്യു പുഞ്ചയില്‍, ഫാ. ജോസഫ് എളമ്പാറ, ഫാ. ടിജോ മുല്ലക്കര എന്നിവര്‍ മുന്‍കാലങ്ങളില്‍ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


പോള്‍ പൊട്ടനാട്ട്, ജില്‍സണ്‍ ജോസഫ്, റെജി അലക്‌സാണ്ടര്‍, ആന്റണി കളിക, രാജേഷ് അലക്‌സ്, സുജിത് എബ്രഹാം, ജോഫി ജോസ്, റോണി തോമസ്, സോണി കുരുവിള എന്നിവര്‍

കൈക്കാരന്മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടവക സമൂഹ ത്തിനു ഏറെസന്തോഷകരവും അനുഗ്രഹപ്രദവും ആയ കൂദാശാകര്‍മ്മത്തിനുള്ള എല്ലാഒരുക്കങ്ങളും പൂര്‍ത്തീകരിച്ചുകഴിഞ്ഞു.


Other News in this category



4malayalees Recommends