ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ ചിക്കാഗോ ഇന്ത്യ പ്രസ് ക്ലബ്ബ് അനുശോചിച്ചു

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ ചിക്കാഗോ ഇന്ത്യ പ്രസ് ക്ലബ്ബ് അനുശോചിച്ചു
ചിക്കാഗോ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ തുടക്കം മുതല്‍ അംഗമാവുകയും പ്രസ് ക്ലബ്ബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായി എന്നും നില കൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു ജോയ് ചെമ്മാച്ചേല്‍. ചിക്കാഗോ മലയാളി സമൂഹത്തില്‍ ജോയ് ചെമ്മാച്ചേലിനെ അറിയാത്തവര്‍ വിരളമായിരിക്കും. കാരണം അദ്ദേഹം എല്ലാ സംഘടനകളുമായും വ്യക്തികളുമായും വളരെ നല്ല ഹൃദയ ബന്ധം സ്ഥാപിച്ചിരുന്നു എന്നത് തന്നെ. എന്നും ആരെയും സഹായിക്കുവാന്‍ മറക്കാന്‍ കഴിയാത്ത പുഞ്ചിരിയുമായി അദ്ദേഹം മുന്നിലുണ്ടായിരുന്നു. പ്രണാമം ഭാരത് എന്ന ചിക്കാഗോ യിലെ ആദ്യത്തെ മലയാളി ടെലിവിഷന്‍ പ്രോഗ്രാമിന്റെ തുടക്കക്കാരന്‍, ഏഷ്യാനെറ്റിലെ നിരവധി പ്രോഗ്രാമുകളുടെ അമരക്കാരന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ്, നിരവധി മലയാളം സീരിയലുകളിലും സിനിമകളിലും പ്രധാന വേഷങ്ങള്‍, പത്രങ്ങളിലെ ലേഖകന്‍, മണ്ണിനെയും മൃഗങ്ങളെയും ഒരുപോലെ സ്‌നേഹിച്ച കര്‍ഷകന്‍, സ്വന്തം ബിസിനസിലുടെ അനവധി പേരുടെ തൊഴില്‍ ദാതാവ് എന്നിങ്ങനെ ജോയ് ചെമ്മാച്ചേലിന്റെ വിശേഷണങ്ങള്‍ നീളുന്നു.


ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ മറക്കാനാവാത്തതാണ് . പകരം വെക്കാനില്ലാത്ത നിസ്വാര്ഥതയുടെ പര്യായമായിരുന്നു ജോയ് ചെമ്മാച്ചേല്‍ . ചിക്കാഗോ പ്രസ് ക്ലബ് ഭാരവാഹികളായ ബിജു കിഴക്കേക്കുറ്റ് (പ്രസിഡന്റ്), ജോയിച്ചന്‍ പുതുക്കുളം (വൈസ് പ്രസിഡന്റ് ), പ്രസന്നന്‍ പിള്ള (സെക്രട്ടറി), അനിലാല്‍ ശ്രീനിവാസന്‍ (ട്രെഷറര്‍ ), ബോര്‍ഡ് മെമ്പര്‍മാരായ ജോസ് കണിയാലി, ശിവന്‍ മുഹമ്മ, ബിജു സക്കറിയ, കെ എം ഈപ്പന്‍, വര്ഗീസ് പാലമലയില്‍, ചാക്കോ മറ്റത്തിപ്പറമ്പില്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു.


Other News in this category



4malayalees Recommends