തങ്കമ്മ പണിക്കര്‍ ചിക്കാഗോയില്‍ നിര്യാതയായി

തങ്കമ്മ പണിക്കര്‍ ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗോ: കുണ്ടറ തെക്കേപ്പുരയില്‍ പരേതനായ എന്‍ നൈനാന്‍ പണിക്കരുടെ സഹധര്‍മ്മിണി തങ്കമ്മ പണിക്കര്‍ (96) ചിക്കാഗോയില്‍ നിര്യാതയായി. പരേതയായ മറിയാമ്മ പണിക്കര്‍, രാജു പണിക്കേഴ്‌സണ്‍, തോമസ് പണിക്കര്‍, ജില്ലറ്റ് പണിക്കര്‍, ഗ്രേസ് തോമസ്, ജോണ്‍ പണിക്കര്‍, ജോര്‍ജ് പണിക്കര്‍, ഐസക്ക് പണിക്കര്‍ എന്നിവര്‍ മക്കളും, പരേതയായ ഏലിയാമ്മ പണിക്കേഴ്‌സണ്‍, ശാന്തി തോമസ് പണിക്കര്‍, മേരി ജില്ലറ്റ് പണിക്കര്‍, തോപ്പില്‍ തോമസ്, ഷേര്‍ളി ജോണ്‍ പണിക്കര്‍, മിനി ജോര്‍ജ് പണിക്കര്‍, വത്സാ ഐസക്ക് പണിക്കര്‍ എന്നിവര്‍ മരുമക്കളുമാണ്.


ഭൗതീകശരീരം ഫെബ്രുവരി 14 വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ വൈകിട്ട് 8.30 വരെ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. 905 കെന്റ് ഈവ് എല്‍മെസ്റ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലായിരിക്കും പൊതുദര്‍ശനം. തുടര്‍ന്നു ഫെബ്രുവരി 15നു വെള്ളിയാഴ്ച രാവിലെ വി. കുര്‍ബാനയ്ക്കുശേഷം 6900 കാസ് അവന്യൂവിലുള്ള ക്ലാരിംഗ്ടണ്‍ ഹില്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.


ചെറുപ്പകാലം മുതല്‍ ശാസ്ത്രീയ സംഗീതത്തില്‍ അവഗാഹം നേടിയ തങ്കമ്മ പണിക്കര്‍ മികച്ച ഗായികയായിരുന്നു. 17 കൊച്ചുമക്കളും, 10 പേരക്കുട്ടികളുമുള്ള തങ്കമ്മ പണിക്കര്‍ ധന്യമായ ഒരു ജീവിതത്തിന്റെ ഉടമയാണ്. പുത്തൂര്‍ മുള്ളിക്കാട്ടില്‍ കുടുംബാംഗമാണ്.

Other News in this category



4malayalees Recommends