പ്രിയ ബോള്‍ഡായി ആ സീന്‍ ചെയ്തു ; റോഷന് ചമ്മല്‍ മാറിയിട്ടില്ലെന്ന് ഒമര്‍

പ്രിയ ബോള്‍ഡായി ആ സീന്‍ ചെയ്തു ; റോഷന് ചമ്മല്‍ മാറിയിട്ടില്ലെന്ന് ഒമര്‍
അഡാര്‍ ലൗ ഫെബ്രുവരി 14ന് തിയറ്ററിലെത്തുകയാണ്. നായകന്‍ റോഷനും നായിക പ്രിയയും തമ്മിലുള്ള ലിപ് ലോക്ക് രംഗമാണ് ടീസറിന്റെ ഹൈലൈറ്റ്. ഈ ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഒമര്‍ ലുലുതന്നെ രംഗത്തെത്തിയിരിക്കുകയാണ്.ലിപ്ലോക്ക് രംഗം ഒമ്പതാമത്തെ ടേക്കിലാണ് ഓക്കെ ആയതെന്നും റോഷനായിരുന്നു ഏറെ പണിപെട്ടതെന്നും ഒമര്‍ പറഞ്ഞു. പ്രിയ വളരെ ബോള്‍ഡായി സീന്‍ ചെയ്തു. റോഷന് ഇപ്പോഴും ആ ചമ്മല്‍ മാറിയിട്ടില്ലെന്നും ഒമര്‍ പറയുന്നു. അതേസമയം യൂട്യൂബില്‍ ലൈക്കുകളേക്കാള്‍ അധികം ഡിസ് ലൈക്കുകളായിരുന്നു ടീസറിന് ലഭിച്ചത്.

എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു ട്രെന്റിനനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതൊരു താല്‍ക്കാലിക ആഘോഷിക്കല്‍ മാത്രമാണെന്നും സിനിമയെ രണ്ട് കൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഒമര്‍ പറയുന്നു. ചിത്രത്തില്‍ മണിച്ചേട്ടനായി അഞ്ച് മിനുട്ട് ട്രിബ്യൂട്ട് ഒരുക്കിയിട്ടുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നതെന്നും ഒമര്‍ പറഞ്ഞു

Other News in this category4malayalees Recommends