മോദി പോകുന്നിടത്തെല്ലാം നുണ പറയുന്നു ; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

മോദി പോകുന്നിടത്തെല്ലാം നുണ പറയുന്നു ; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. 'മോദി പോകുന്നിടത്തെല്ലാം നുണ പറയുന്നു. ആന്ധ്രാപ്രദേശില്‍ വന്നപ്പോള്‍ പ്രത്യേക പദവിയെക്കുറിച്ച് നുണ പറഞ്ഞു.വടക്കുകിഴക്ക് പോയി മറ്റൊരു നുണ പറഞ്ഞു.' എന്നാണ് രാഹുല്‍ പറഞ്ഞത്. ഡല്‍ഹിയിയിലെ ആന്ധ്രാഭവനില്‍ പ്രതിഷേധിക്കുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സന്ദര്‍ശിച്ച വേളയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. പ്രത്യേക പദവി സംസ്ഥാനത്തിന് വേണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പ്രതിഷേധം.

മോദിക്ക് വിശ്വാസ്യത നഷ്ടമായിരുന്നു. ആന്ധ്രയിലെ ജനങ്ങളോടൊപ്പം താന്‍ നില്‍ക്കുന്നതായി രാഹുല്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. അതിന് ശേഷം ഈ രാജ്യത്തിന്റെ വികാരം എന്താണെന്ന് മോദിയെ പ്രതിപക്ഷം കാണിച്ച് കൊടുക്കും.

ആന്ധ്രയിലെ ജനങ്ങളില്‍ നിന്നും മോഷ്ടിച്ചത് മോദി അനില്‍ അംബാനിക്ക് കൈമാറി. ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു നിന്ന് ബി.ജെ.പിയെ നേരിടും. ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി പാലിച്ചില്ല.

ആന്ധ്രാപ്രദേശ് ഈ രാജ്യത്തിന്റെ ഭാഗമല്ലേ? ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം എന്തു കൊണ്ടാണ് മോദി വിസ്മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends