ക്യൂന്‍സ്ലാന്‍ഡ് അതിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്നും നാല് ഒക്യുപേഷനുകള്‍ നീക്കം ചെയ്തു; കത്തി വയ്ക്കപ്പെട്ടത് ഐസിടി ബിസിനസ് അനലിസ്റ്റ്, ക്വാണ്ടിറ്റി സര്‍വേയര്‍, പ്രൊജക്ട് മാനേജര്‍, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നിവ

ക്യൂന്‍സ്ലാന്‍ഡ് അതിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്നും നാല് ഒക്യുപേഷനുകള്‍ നീക്കം ചെയ്തു; കത്തി വയ്ക്കപ്പെട്ടത് ഐസിടി ബിസിനസ് അനലിസ്റ്റ്, ക്വാണ്ടിറ്റി സര്‍വേയര്‍,  പ്രൊജക്ട് മാനേജര്‍, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നിവ

ക്യൂന്‍സ്ലാന്‍ഡ് അതിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ (എസ്ഒഎല്‍) നിന്നും നാല് ഒക്യുപേഷനുകള്‍ നീക്കം ചെയ്തുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്ന് മുതലാണിത് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ക്യൂന്‍സ്ലാന്‍ഡിന്റെ ഒഫീഷ്യല്‍ ഇമിഗ്രേഷന്‍ വെബ്‌സൈറ്റാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ നാല് ഒക്യുപേഷനുകളുടെയും ക്വാട്ട നികത്തപ്പെട്ടതിനെ തുടര്‍ന്നാണീ നടപടി. ഇതിനെ തുടര്‍ന്ന് ഈ ഒക്യുപേഷനുകളിലേക്ക് ഇനി ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്യുന്നതല്ല.


261111- ഐസിടി ബിസിനസ് അനലിസ്റ്റ്, 233213- ക്വാണ്ടിറ്റി സര്‍വേയര്‍, 133111 കണ്‍സ്ട്രക്ഷന്‍ പ്രൊജക്ട് മാനേജര്‍, 225113-മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ ഒക്യുപേഷനുകളാണ് ലിസ്റ്റില്‍ നിന്നും ഇത് പ്രകാരം നീക്കിയിരിക്കുന്നത്. ഈ ഒക്യുപേഷുകളിലേക്ക് പുതിയ ഇന്‍വിറ്റേഷനുകള്‍ ആവശ്യപ്പെടില്ലെന്നാണ് ദി ബിസിനസ് ആന്‍ഡ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ക്യൂന്‍സ്ലാന്‍ഡ് അതിന്റെ വെബ്‌സൈറ്റിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. അപേക്ഷിച്ചവര്‍ക്ക് സമയത്തിന് പ്രതികരണം ലഭിച്ചില്ലെങ്കില്‍ ഈ ഒക്യുപേഷനുകള്‍ ഭാവിയില്‍ തുറക്കുമ്പോള്‍ വീണ്ടും പരിഗണിക്കുന്നതായിരിക്കും.

ക്യൂന്‍സ്ലാന്‍ഡ് അതിന്റെ ഓഫ്‌ഷോര്‍ ക്യുഎസ്ഒഎല്‍ ലിസ്റ്റില്‍ നിന്നും മറ്റ് രണ്ട് ഒക്യുപേഷനുകളും നീക്കം ചെയ്തിട്ടുണ്ട്. 232511-ഇന്‍ീരിയര്‍ ഡിസൈനര്‍, 224111-ആക്ച്വറി എന്നിവയാണാ ഒക്യുപേഷനുകള്‍. ഇത് പ്രകാരം ഈ വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍ ഈ ഒക്യുപേഷനുകള്‍ ക്യുഎസ്ഒഎല്ലില്‍ ലഭ്യമായിരിക്കില്ല. എന്നാല്‍ ഇവ ഓണ്‍ഷോര്‍ ക്യുഎസ്ഒഎല്ലില്‍ ലഭ്യമായിരിക്കും. ക്യൂന്‍സ്ലാന്‍ഡില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ഒക്യുപേഷനുകളിലേക്ക് അപേക്ഷിക്കുന്നത് തുടരാം.




Other News in this category



4malayalees Recommends