പെണ്‍കുട്ടി മൊഴി നല്‍കാത്തത് ഭീഷണി കൊണ്ടാകാം ; ഇമാമിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്

പെണ്‍കുട്ടി മൊഴി നല്‍കാത്തത് ഭീഷണി കൊണ്ടാകാം ; ഇമാമിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്
തിരുവനന്തപുരം തൊളിക്കോടി പോക്‌സോ കേസില്‍ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ പെണ്‍കുട്ടി മൊഴി നല്‍കാത്തത് ഭീഷണികൊണ്ടാവാമെന്ന് പോലീസ്. ഇമാം ഒളിവിലെന്ന് സ്ഥിരീകരിച്ചതോടെ ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ തീരുമാനിച്ചെന്ന് പോലീസ് പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന പരാതി നിഷേധിക്കുന്നത്.

പെണ്‍കുട്ടിക്കൊപ്പം ആളൊഴിഞ്ഞ പ്രദേശത്ത് നാട്ടുകാര്‍ കണ്ട അന്ന് തന്നെ ഷെഫീഖ് അല്‍ ഖാസിമി തിരുവനന്തപുരത്തേക്ക് പോയിരുന്നു. സ്വന്തം നാടായ ഈരാറ്റുപേട്ടയിലും വിവിധ ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനും ശ്രമം തുടങ്ങിയതോടെയാണ് കീഴടങ്ങാന്‍ അഭിഭാഷകന്‍ മുഖേന പോലീസ് ആവശ്യപ്പെട്ടത്. അറസ്റ്റിനാവശ്യമായ തെളിവുണ്ടെന്ന് പോലീസ് വിലയിരുത്തി.

വീട്ടുകാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. പെണ്‍കുട്ടി മൊഴി നല്‍കാത്തതിനാല്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റിന്റെ മൊഴി പരാതിയായി സ്വീകരിച്ചാണ് കേസെടുത്തത്. പ്രസിഡന്റിന് ഭീഷണിയുയര്‍ന്നതോടെ സംരക്ഷണം നല്‍കാനും പോലീസ് തീരുമാനിച്ചു.

Other News in this category4malayalees Recommends