പരോളിലും ക്വട്ടേഷന്‍ ; ടി പി കേസ് പ്രതി കൊടി സുനി അറസ്റ്റില്‍

പരോളിലും ക്വട്ടേഷന്‍ ; ടി പി കേസ് പ്രതി കൊടി സുനി അറസ്റ്റില്‍
ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടി സുനി വീണ്ടും അറസ്റ്റില്‍. പരോളിലിറങ്ങിയപ്പോള്‍ ഏറ്റെടുത്ത ക്വട്ടേഷനിന്റെ പേരിലാണ് ഇത്തവണ കൊടി സുനിയെ പൊലീസ് പിടികൂടിയിരിക്കുന്നത്. കൂത്തുപറമ്പ് സ്വദേശിയായ റാഷിദെന്ന യുവാവിനെ കൊടി സുനിയും സംഘവും സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചിരുന്നു. ഡിസംബര്‍ എട്ടിന് റാഷിദ് തിരികെ വന്നു. സ്വര്‍ണം രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് എത്തിച്ചത്. കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഈ സ്വര്‍ണ്ണം നഷ്ടമായിയെന്ന് പറയുന്നു. ഇത് തിരികെ ലഭിക്കാന്‍ യുവാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തിയ സംഭവമാണ് കേസിന് കാരണമായത്.

റാഷിദിന്റെ സഹോദരനെ ആക്രമി സംഘം വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ ശേഷം തോക്ക് കാണിച്ച് പീഡിപ്പിച്ചു. തുടര്‍ന്ന് വീട്ടിലും ഭീഷണിയുമായി സംഘം എത്തിയിരുന്നു. റാഷിദിന്റെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഈ സമയം കൊടി സുനി പരോളിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ കേസില്‍ കൊടി സുനിക്ക് പുറമെ സജീര്‍, സമീര്‍, പ്രകാശ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

Other News in this category



4malayalees Recommends