നടന്‍ ബൈജു ഏഴുപുന്ന തന്നെ ചതിച്ചു, വളരെയധികം വിഷമിപ്പിച്ചെന്ന് നടി പാര്‍വതി ഓമനക്കുട്ടന്‍

നടന്‍ ബൈജു ഏഴുപുന്ന തന്നെ ചതിച്ചു, വളരെയധികം വിഷമിപ്പിച്ചെന്ന് നടി പാര്‍വതി ഓമനക്കുട്ടന്‍

നടന്‍ ബൈജു ഏഴുപുന്ന തന്നെ ചതിച്ചു, വളരെയധികം വിഷമിപ്പിച്ചെന്ന് നടി പാര്‍വതി ഓമനക്കുട്ടന്‍


നടനും സംവിധായകനുമായ ബൈജു ഏഴുപുന്ന തന്നെ ചതിച്ചെന്ന് നടിയും മുന്‍ മിസ് ഇന്ത്യ റണ്ണറപ്പുമായ പാര്‍വതി ഓമനക്കുട്ടന്‍. ചിത്രത്തില്‍ നായികയാവണമെന്ന് പറഞ്ഞ് ബൈജു തന്നെ സമീപിക്കുകയായിരുന്നു. ചിത്രത്തിലെ നായകന്‍ തമിഴ് നടന്‍ ആണെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകന്‍ എന്ന് മനസ്സിലായത്. പല തവണ താന്‍ ചിത്രത്തില്‍ നിന്ന് മാറാന്‍ ശ്രമിച്ചെങ്കിലും അതു സാധിച്ചില്ലെന്നും പാര്‍വ്വതി ഓമനക്കുട്ടന്‍ വ്യക്തമാക്കി.

ഇത് വിശ്വസിച്ച് താന്‍ കരാറില്‍ ഒപ്പിടുകയായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു.

ചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് അഭിനയിച്ച് പൂര്‍ത്തിയാക്കിയതെന്നും പാര്‍വതി പറഞ്ഞു. ബൈജു ഇക്കാര്യത്തില്‍ തന്നെ ചതിക്കുകയായിരുന്നു. പിന്നീട്, സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു താന്‍ അത് പൂര്‍ത്തിയാക്കിയതെന്നും പാര്‍വ്വതി പറഞ്ഞു.Other News in this category4malayalees Recommends