കണക്ടിക്കട്ടില്‍ മലയാളം ക്ലാസുകള്‍ ആരംഭിച്ചു.

കണക്ടിക്കട്ടില്‍ മലയാളം ക്ലാസുകള്‍ ആരംഭിച്ചു.
കേരളാ അസോസിയേഷന്‍ ഓഫ് കണക്ടിക്കട്ടും കേരള ഗവണ്മെന്റ് സംരംഭമായ പ്രവാസി മലയാളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളം ക്ലാസ്, 'മാമ്പഴം' ആരംഭിച്ചു. മൂന്ന് സ്ഥലങ്ങളിലായി അഞ്ചു് കേന്ദ്രങ്ങളിലായിട്ടാണ് ക്ലാസ്സുകള്‍ നടത്തുന്നത്. അമേരിക്കന്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം അദ്ധ്യയനവര്‍ഷം ക്രമീകരിച്ചിരിക്കുന്ന ക്ലാസുകള്‍ നിലവില്‍ വെള്ളിയാഴ്ചകളില്‍ 12 മണിക്കൂര്‍ ദൈര്‍ഖ്യമുള്ളതാണ്. നൂറോളം കുട്ടികളും ഇരുപത്തഞ്ചോളം അദ്ധ്യാപക , അനദ്ധ്യാപക സന്നദ്ധസേവകരും ഈ ദൗത്യത്തില്‍ പങ്കാളികളാകുന്നു.


കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദമോ ഭീതിയോ ഉണ്ടാക്കാതെ കേരളത്തെയും മലയാള ഭാഷയെയും പരിചയപ്പെടുത്തി കൊടുക്കുന്നതാണ് കളികളും കഥകളും പാട്ടുകളും അടിസ്ഥാനപ്പെടുത്തിയുള്ള ഈ പാഠ്യ പദ്ധതി. കഴിഞ്ഞ വേനലവധിക്കാലത്തു പ്രവാസി മിഷന്‍ സംഘടിപ്പിച്ച അദ്ധ്യാപക പരിശീലന ശിബിരത്തില്‍ ഇവിടെ നിന്നും ആറ് അദ്ധ്യാപകര്‍ പങ്കെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ബാക്കി സന്നദ്ധ സേവകര്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും പുതിയ പാഠ്യ പദ്ധിതിയില്‍ പ്രാവീണ്യം നേടുകയും ചെയ്തു. ഒക്‌ടോബര്‍ അവസാനം ആരംഭിച്ച ഈ അദ്ധ്യയന വര്‍ഷത്തെ ക്ലാസ്സുകള്‍ ജൂണോടു കൂടി അവസാനിക്കും.



Other News in this category



4malayalees Recommends