സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്,സ്വര്‍ണവില 25000ത്തിലെത്തുന്നു, സാധാരണക്കാര്‍ ആശങ്കയില്‍

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്,സ്വര്‍ണവില 25000ത്തിലെത്തുന്നു, സാധാരണക്കാര്‍ ആശങ്കയില്‍

കല്യാണസീസണില്‍ സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. സ്വര്‍ണ്ണം പവന് 25,000രൂപ എത്താന്‍ വെറും 80 രൂപ മാത്രം മതി. ഇന്നും സ്വര്‍ണ്ണത്തിന് വില കൂടി. ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്.


ഫെബ്രുവരി 15 ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 35 രൂപയുടെയും പവന്‍ 280 രൂപയുമാണ് സ്വര്‍ണത്തിന് കൂടിയത്. ഫെബ്രുവരി ഒന്നിന് ഗ്രാമിന് 3,090 രൂപയും പവന്‍ 24,720 രൂപയുമായിരുന്നു നിരക്ക്.

വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, രൂപയുടെ മൂല്യത്തകര്‍ച്ചയും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനയുമാണ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ കാരണങ്ങള്‍.

രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 1000 ടണ്‍ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണ്ണം ഇപ്പോള്‍ 750 മുതല്‍ 800 ടണ്‍ വരെ ആയി കുറഞ്ഞു.


Other News in this category



4malayalees Recommends