പ്രണയാഭ്യര്‍ത്ഥന നടത്തി മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ കൊലപ്പെടുത്തി

പ്രണയാഭ്യര്‍ത്ഥന നടത്തി മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ കൊലപ്പെടുത്തി

മകളുടെ പിന്നാലെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ കൊലപ്പെടുത്തി. പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. ആലപ്പുഴ വാടയ്ക്കല്‍ അറുകൊലശേരിയില്‍ കുര്യാക്കോസ് എന്ന സജി(20)യെയാണ് പെണ്‍കുട്ടിയുടെ പിതാവ് വേലിയകത്തു വീട്ടില്‍ സോളമന്‍ (45) കൊലപ്പെടുത്തിയത്. മകളുടെ പിന്നാലെ നടന്ന് പലതവണ ശല്യപ്പെടുത്തുകയായിരുന്ന സജിയെ സോളമന്‍ പലതവണ വിലക്കിയെങ്കിലും, സജി പിന്മാറിയിരുന്നില്ല.


തുടര്‍ന്ന് സജി പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കുന്നത് കണ്ട സോളമന്‍ ആക്രമിക്കുകയും, കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും സജി രാവിലെയോടെ മരണപ്പെടുകയായിരുന്നു. സോളമനെ പോലീസ് അറസ്റ്റ് ചെയ്തു.

Other News in this category4malayalees Recommends