ബിഎസ്എന്‍എല്‍ മികച്ച ഓഫര്‍, 98 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ച് മറ്റൊരു കിടിലം ഓഫര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു

ബിഎസ്എന്‍എല്‍ മികച്ച ഓഫര്‍, 98 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ച് മറ്റൊരു കിടിലം ഓഫര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു
ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍.98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍. പ്രതിദിനം ഒന്നര ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് പരിഷ്‌കരിച്ചത്. പകരം പ്രതിദിനം അര ജിബി കൂടി അധികം ഡേറ്റ ലഭിക്കുന്ന തരത്തിലാണ് 98 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ചത്.

ഇതോടെ പ്രതിദിനം രണ്ട് ജിബിവരെ ത്രീ ജി ഡേറ്റ ലഭിക്കും. നേരത്തെ ഈ പ്ലാനിന് 28 ദിവസം വരെയായിരുന്നു കാലാവധി. പ്ലാന്‍ പരിഷ്‌കരിച്ചതോടെ കാലാവധി 24 ദിവസമായി. ദിനംതോറുമുളള നിര്‍ദിഷ്ട പരിധി കഴിഞ്ഞാല്‍ 80കെബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കും.

എയര്‍ടെലിനും റിലയന്‍സ് ജിയോയ്ക്കും സമാനമായ പ്ലാനുകളുണ്ട്. 28 ദിവസത്തെ കാലാവധിയില്‍ ആകെ അഞ്ച് ജിബി വരെ ഡേറ്റ ലഭിക്കുന്നതാണ് എയര്‍ടെലിന്റെ പ്ലാന്‍. ജിയോയിന് രണ്ട് ജിബി വരെ മാത്രമേ ഡേറ്റ ലഭിക്കുകയുളളു.Other News in this category4malayalees Recommends