വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മൊറാദി സ്വദേശിയായ 22 കാരിയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഫെബ്രുവരി 15നാണ് യുവതി പീഡനത്തിന് ഇരയായത്. യുവതിയുടെ സുഹൃത്ത് സംസാരിക്കണമെന്ന് പറഞ്ഞ് മൊറാദിലുള്ള ബസ് സ്റ്റാഡിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ച് ഇയാള്‍ യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം കുടിക്കാന്‍ കൊടുത്തു. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ഇയാളും മറ്റു രണ്ട് പേരും ചേര്‍ന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു.ശേഷം ഇവരില്‍ നിന്നും രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂവരെയും പൊലീസ് പിടികൂടിയിരുന്നു.

തനിക്കുണ്ടായ ദുരനുഭവത്തില്‍ യുവതി വളരെയധികം വിഷമത്തിലായിരുന്നുവെന്നും വീട്ടില്‍ ആരും ഇല്ലാതിരുന്ന തക്കം നോക്കിയാണ് യുവതി ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു. മാര്‍ച്ച് 10നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സംഭവ സ്ഥലത്തു നിന്നും യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യപ്രതിയായ യുവാവിന് വധശിക്ഷ വാങ്ങിനല്‍കണമെന്ന് യുവതി ആവശ്യപ്പെടുന്നുണ്ട്.

Other News in this category4malayalees Recommends