ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി ..

ഇടുക്കി ജില്ലാ സംഗമത്തിന്റെ  ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാകേഷ് / മാത്യുസ് സഖ്യം വിജയികളായി ..
മെയ് 4ന് നടത്തുന്ന 8 മത് ഇടുക്കി ജില്ലാ സംഗമത്തിന് മുന്നോടിയായി 32ടീമുകളെ അണിനിരത്തി നോട്ടിംഹ്ഹാമില്‍ ശനിയാഴ്ച നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ നാലാമത്

ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ അവേശഭരിതമായ ഫൈനലില്‍ നോട്ടിഹ്ഹാമില്‍ നിന്നു ഉള്ള രാകേഷ് / മാത്യൂസ് സഖ്യം ഈ വര്‍ഷത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹാരോഗേറ്റില്‍ നിന്നും ഉള്ള ജോഷി / ബിജു സഖ്യം രണ്ടാം സ്ഥാനവും, സ്റ്റോക്കില്‍ നിന്നും എത്തിയ വിനോയി / അബിന്‍ സഖ്യം മുന്നാം സ്ഥാനവും, ഗ്ലാസ്‌ക്കോയില്‍ നിന്നും എത്തിയ വിനോദ് / ജോയല്‍ സഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 250, 150, 100, 75 പൗണ്ടും ട്രോഫികളും കരസ്ഥമാക്കി. അതോട് ഒപ്പം കോര്‍ട്ടര്‍ ഫൈനലില്‍ എത്തിയ ജസ്റ്റിന്‍/ബാബു, ഷൈജു / ജോമേഷ്, ജിജോ / കുഷ്, പപ്പന്‍/സെബാസ്റ്റ്യന്‍, തുടങ്ങിയ ടീമുകള്‍ക്ക് ട്രോഫിയും നല്കി. ഈ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫി ഹാരോഗേറ്റിലെ ജോഷി കരസ്ഥമാക്കി.


വിജയികള്‍ക്ക് കണ്‍വീനര്‍ ബാബു തോമസ്, ജോയിന്റ് കണ്‍വീനേഴ്‌സ് ആയ ജസ്റ്റിന്‍ റോതര്‍ഹാം,

ജിമ്മി ജേക്കപ്പ്,

റോയി മാന്‍ഞ്ചസ്റ്റര്‍

ബെന്നി മേച്ചേരി മണ്ണില്‍,

സിജോ വേലംകുന്നേല്‍ കമ്മറ്റിക്കാരായ പീറ്റര്‍ താണോലി, ഷിബു വാലുംമേല്‍, സൈജു വേലംകുന്നേല്‍, പ്രിന്‍സ്, ഇടുക്കി ജില്ലാ സംഗമം മെമ്പേഴ്‌സും, ടൂര്‍ണമെന്റില്‍ സഹായിച്ച ഷിബു ഈപ്പന്‍, ആനന്ദ്, ജോസ്, അരുണ്‍, രാകേഷ്, ബാബു തുടങ്ങിയവരും സമ്മാനങ്ങള്‍ വിതരണം ചെയ്തു.


ഇടുക്കി ജില്ലാ സംഗമത്തിന്റെ കണ്‍വീനര്‍ ബാബു തോമസ് നോര്‍ത്താംബ്ടണ്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ നാലാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉത്ഘാടനം നിര്‍വഹിച്ച് രാവിലെ പതിനൊന്നിന് തുടങ്ങിയ ഈ മത്സരത്തില്‍ മികച്ച പ്രകടനമാണ് എല്ലാ ടീമുകളും കാഴ്ചവെച്ചത്. യുകെയുടെ നാനാ ഭാഗത്തു നിന്ന് സ്‌കോട്‌ലണ്ടില്‍ നിന്നും, ലണ്ടനില്‍ നിന്നും കായിക പ്രമികള്‍ ഈ മത്സരത്തില്‍ എത്തി ചേര്‍ന്നിരുന്നു.


ഇടുക്കിഇടുക്കിജില്ലാ സംഗമം നടത്തിയ ഈ ടൂര്‍ണമെന്റിന് നേത്യത്വം നല്കിയത് ബാബുവും / ജസ്റ്റിനും ആയിരുന്നു. ഇവരോട് ഒപ്പം മറ്റ് കമ്മറ്റിക്കാരും കൂടെ ചേര്‍ന്നപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ ടൂര്‍ണമെന്റ് ഒരുവന്‍ വിജയമാക്കി തീര്‍ക്കുകയും ചെയ്തു.

യു കെയിലെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇടുക്കി ജില്ല സംഗമത്തിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്.

ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഈ വര്‍ഷത്തെ വിജയികളായ എല്ലാവര്‍ക്കും ഇടുക്കി ജില്ലാ സംഗമത്തിന്റെ

എല്ലാവിധ ആശംസകളും നേരുന്നൂ. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടത്തുന്ന 5 മത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കാണാമെന്ന വിശ്വസത്തോടെ പങ്കെടുത്ത എല്ലാ ടീം അംഗകള്‍ക്കും, അതോടൊപ്പം

ഈ ടൂര്‍ണമെന്റ് വന്‍ വിജയകരമാക്കാന്‍

പ്രവര്‍ത്തിച്ച എല്ലാ സ്‌പോര്ട്‌സ് പ്രേമികള്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ സ്‌നേഹം നിറഞ്ഞ നന്ദി അറിക്കുന്നു..

*ബര്‍മിംഗ്ഹാമില്‍ മെയ് 4ന് നടത്തുന്ന 8 മത് ഇടുക്കി ജില്ലാ സംഗമത്തിലേക്ക് എല്ലാ ഇടുക്കി ജില്ലക്കാരെയും ഹാദ്യവമായി സ്വാഗതം ചെയ്യുന്നു*

Other News in this category



4malayalees Recommends