കാശ്മീരിലെ പുല്‍വാമ യില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ധീര ജവാന്‍മാര്‍ക്ക് OICC UK ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

കാശ്മീരിലെ പുല്‍വാമ യില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ധീര ജവാന്‍മാര്‍ക്ക് OICC UK ആദരാജ്ഞലികള്‍ അര്‍പ്പിച്ചു
കാശ്മീരില്‍ പുല്‍വാമ യില്‍ വെച്ച് പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌പോടനത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് OICC UK ആദരാജ്ഞലികള്‍ അര്‍പ്പിച്ചു! ലോകത്തെ നടുക്കിയ ഈ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സേന അവസാന വാക്കിനായി കാത്തിരിക്കുമ്പോള്‍ ലോക രാജ്യങ്ങളിലുള്ള ഓരോ ഇന്ത്യക്കാരനും തന്റെ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ധീര ജവാന്‍മാര്‍ക്ക് ഐക്ക ധാര്‍ഢ്യം പ്രഖ്യാപിച്ചും പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ മുന്നില്‍ പ്രതിരോരം തീര്‍ത്തും മുന്നേറുന്നു.രാജ്യം നടുക്കത്തോടെ ഓരോ നിമിഷവും കാത്തിരിക്കുന്നു വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് OICC UK കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം അര്‍പ്പിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ആഹ്വാനമനുസരിച്ചു് ഒരാഴ്ച രാഷ്ട്രീയ പ്രവൃത്തനങ്ങള്‍ നിര്‍ത്തിവെച്ച് രാജ്യത്തിനൊപ്പം മരിച്ച ജവാന്‍മാടെ കുടുംബത്തിനൊപ്പം ദുഖം ത്തില്‍ പങ്കു ചേരുന്നു.


അനുശോയന ചടങ്ങില്‍ രാജ്യം കടുത്ത പ്രതിസന്ധികളെയാണ് നേരിടുന്നത് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഗുരുതരമായ വീഴ്ചയാണിതെന്നുംOICC UK ഉപാദ്ധക്ഷന്‍ കെ.കെ.മോഹന്‍ദാസ് അനുസ്മരിച്ചു OICC നാഷണല്‍ നേതാക്കളായ ബിജു കല്ലമ്പലം ,അല്‍ സഹാര്‍ അലി ,ബേബിക്കുട്ടി ജോര്‍ജ്, ഷാജി ആനന്ദ്, ജയന്‍ റാന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.


Other News in this category



4malayalees Recommends