സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടന്‍

സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടന്‍
സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടനെയുണ്ടാവും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തിലാണ് തീരുമാനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സൗദി കിരീടാവകാശി തീരുമാനമെടുത്തത്.

നിസാര കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്നവരെയാണ് വിട്ടയക്കുക. പാക് സന്ദര്‍ശനത്തിനിടെ പാക് തടവുകാരെ മോചിപ്പിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉറപ്പ് നല്‍കിയിരുന്നു. പ്രഖ്യാപനം അനുസരിച്ച് സൗദിയിലെ പാക് തടവുകാരെ മോചിപ്പിപ്പ് തുടങ്ങി. 2100 തടവുകാരെ മോചിപ്പിക്കാമെന്നാണ് പാകിസ്ഥാന് നല്‍കിയ വാഗ്ദാനം.

രണ്ടായിരത്തിലധികം ഇന്ത്യക്കാര്‍ സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമായി ഉയര്‍ത്താനും സൗദി തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരമാണ് ഈ തീരുമാനവും ഉണ്ടായത്.





Other News in this category



4malayalees Recommends