കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് ആര്‍കെ ബൈബിള്‍ ക്വിസ്സ്: ഒന്നാം സ്ഥാനം നിസ്സി എല്‍സാ ജോണിന്

കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് ആര്‍കെ ബൈബിള്‍ ക്വിസ്സ്: ഒന്നാം സ്ഥാനം നിസ്സി എല്‍സാ ജോണിന്
ടൊറന്റോ: 2019 ജനുവരി 26 ന് കാനഡയിലെ വിവിധ പ്രവിശ്യകളില്‍ നടന്ന ആര്‍കെ ബൈബിള്‍ ക്വിസ്സില്‍ ഒന്നാം സ്ഥാനം നിസ്സി എല്‍സാ ജോണിന് (സ്‌കാര്‍ബറോ) ലഭിച്ചു. നൈനാന്‍ എബ്രഹാം (ഹാമില്‍ട്ടണ്‍ ), അനു നിസ്സി സോണി (ടോറോന്റോ) രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ഇവരെ കൂടാതെ 12 പേര് ടോപ്പ് 15 ല്‍ എത്തി.

150 ലധികം പേര്‍ പങ്കെടുത്ത ആര്‍കെ ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഒണ്ടാറിയോ കൂടാതെ ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ,നോവ സ്‌കോഷ്യ,പ്രിന്‍സ് എഡ്‌വേര്‍ഡ് തുടങ്ങിയ പ്രവിശ്യകളില്‍ നിന്നും 15 മുതല്‍ 72 വയസ്സു വരെയുള്ളവര്‍ പങ്കെടുത്തത് ഈ ബൈബിള്‍ ക്വിസ് മത്സരത്തിന്

ആവേശം പകര്‍ന്നു.

ഉല്പത്തി പുസ്തകം, ദാനിയേല്‍ , യോഹന്നാന്‍ സുവിശേഷം എന്നിവയില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍. ഒന്നാം സമ്മാനം 1000 ഡോളറാണ് . 750, 500 ഡോളറാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള ക്യാഷ്‌ ്രൈപസ്.കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട് .

വിജയികള്‍ക്കുള്ള സമ്മാനം ജൂലൈ മാസം 19 21 വരെ നടക്കുന്ന കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് ഇമ്പാക്ട് 2019 സമ്മര്‍ക്യാമ്പില്‍ വെച്ച് നല്‍കപ്പെടും. പാസ്റ്റര്‍ ജോബിന്‍ പി മത്തായി ബൈബിള്‍ ക്വിസ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു.

സാം പടിഞ്ഞാറേക്കര അറിയിച്ചതാണിത്.


Other News in this category



4malayalees Recommends