അവര്‍ക്ക് വേണ്ടി നിശബ്ദത പാലിക്കൂ ; കാണികളോട് കൊഹ്ലിയുടെ അഭ്യര്‍ത്ഥന

അവര്‍ക്ക് വേണ്ടി നിശബ്ദത പാലിക്കൂ ; കാണികളോട് കൊഹ്ലിയുടെ അഭ്യര്‍ത്ഥന
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ടാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ട്വന്റി20 മത്സരം തുടങ്ങിയത്. എന്നാല്‍ ടീം അംഗങ്ങള്‍ മൗനമാചരിക്കവേ സംസാരിച്ച വിശാഖപട്ടണത്തെ കാണികളോട് അങ്ങനെ ചെയ്യല്ലേയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അഭ്യര്‍ഥിക്കേണ്ടി വന്നു.

കാണികളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ട് കോഹ്‌ലി ആംഗ്യം കാണിക്കുകയായിരുന്നു. ഇരുരാജ്യങ്ങളുടെയും ദേശീയഗാനത്തിന് ശേഷമാണ് ടീം അംഗങ്ങള്‍ മൗനമാചരിച്ചത്. ഇതിനിടയിലും ചില ഭാഗത്ത് നിന്നും കാണികളുടെ ശബദം ഉയര്‍ന്നതോടെയാണ് കോഹ്‌ലിക്ക് ഇടപെടേണ്ടി വന്നത്. ഓസ്‌ട്രേലിയന്‍ കളിക്കാരും ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ചു. കറുത്ത ആം ബാന്‍ഡും ധരിച്ചാണ് ഇന്ത്യന്‍ ടീം മത്സരത്തിന് ഇറങ്ങിയത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ വിശാഖപട്ടണത്ത് നടന്നത്.

Other News in this category



4malayalees Recommends