യുഎസിലേക്ക് സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുമെത്തിയ 112 കുടിയേറ്റക്കാരെ മെക്‌സിക്കോയിലേക്ക് മടക്കി അയച്ചു; കൂട്ടത്തില്‍ 25 കുട്ടികളും; യുഎസില്‍ ഇവരുടെ അസൈലം ക്ലെയിം വിചാരണ കഴിയുന്നത് വരെ മെക്‌സിക്കോയില്‍ പാര്‍പ്പിക്കും

യുഎസിലേക്ക് സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുമെത്തിയ 112 കുടിയേറ്റക്കാരെ മെക്‌സിക്കോയിലേക്ക് മടക്കി അയച്ചു; കൂട്ടത്തില്‍ 25 കുട്ടികളും; യുഎസില്‍ ഇവരുടെ അസൈലം ക്ലെയിം വിചാരണ കഴിയുന്നത് വരെ മെക്‌സിക്കോയില്‍ പാര്‍പ്പിക്കും
സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും യുഎസിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുടിയേറ്റക്കാരെ യുഎസ് മെക്‌സിക്കോയിലേക്ക് തിരിച്ചയക്കുന്നുവെന്ന് റിപ്പോര്‍ട്ട്.മെക്‌സിക്കോയിലേക്ക് 112 സെന്‍ട്രല്‍ അമേരിക്കന്‍ കുടിയേറ്റക്കാരെ യുഎസില്‍ നിന്നും മടക്കി അയച്ചിരിക്കുന്നുവെന്നും അതില്‍ 25 പ്രായപൂര്‍ത്തിയാകാത്തവരുമുണ്ടെന്നുമാണ് മെക്‌സിക്കോയിലെ ഇമിഗ്രേഷന്‍ ഏജന്‍സി തലവന്‍ സ്ഥിരീകരിച്ചിരിക്കുന്ന്.കഴിഞ്ഞ മാസം അവസാനമായിരുന്നു യുഎസ് ' റിമെയിന്‍ ഇന്‍ മെക്‌സിക്കോ' പ്രോഗ്രാം ആരംഭിച്ചിരുന്നത്.

ഇത്തരക്കാരുടെ കേസുകള്‍ മാസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ എടുത്ത് അമേരിക്കയില്‍ വിചാരണ ചെയ്യുന്ന വേളയില്‍ അവരെ മെക്‌സിക്കോയില്‍ തന്നെ നിലനിര്‍ത്തണമെന്ന് യുഎസ് മെക്‌സിക്കോയുമായി വിലപേശി ധാരണയിലെത്തിയിരുന്നു.യുഎസ് അസൈലം ക്ലെയിമുകള്‍ക്ക് മേല്‍ വിചാരണ നടക്കുന്ന വേളയില്‍ ഇത്തരത്തില്‍ യുഎസില്‍ നിന്നും തിരിച്ചയക്കുന്ന കുടിയേറ്റക്കാരില്‍ 18 വയസില്‍ താഴെയുള്ളവരെ സ്വീകരിക്കില്ലെന്നായിരുന്നു മെക്‌സിക്കോയിലെ നാഷണല്‍ ഇമിഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കമമീഷണര്‍ ടോനാട്യൂ ഗുയില്ലന്‍ പ്രസ്താവിച്ചിരുന്നത്.

എന്നാല്‍ മാതാപിതാക്കളെ അകമ്പടി സേവിച്ച് യുഎസിലെത്തുകയും അവിടെ നിന്നും മെക്‌സിക്കോയിലേക്ക് തിരിച്ചയക്കുകയും കുട്ടികളെ രാജ്യം സ്വീകരിക്കുമെന്നാണ് ഗുയില്ലെന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നത്.ഫെബ്രുവരി 21നായിരുന്നു ഇവരെ മടക്കി അയച്ചിരുന്നതെന്നും ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ നിന്നുള്ള 17 കുടുംബങ്ങള്‍ അടക്കമുള്ളവര്‍ ഇത്തരത്തില്‍ മെക്‌സിക്കോയിലേക്ക് തിരിച്ചയച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവരെ ടിജുവാനയിലെ എല്‍ ചാപ്രാല്‍ ക്രോസിംഗിലൂടെയാണ് യുഎസ് മെക്‌സിക്കോയിലേക്ക് മടക്കി അയച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.ടിജുവാനയിലെ ഷെല്‍ട്ടറുകളില്‍ ഇത്തരത്തില്‍ മടക്കി അയക്കുന്നവര്‍ക്ക് താങ്ങാനുള്ള ഇടമുണ്ടെന്നും എന്നാല്‍ ഇതിനൊരു പരിധിയുണ്ടെന്നും ഗുയില്ലെന്‍ ഓര്‍മിപ്പിക്കുന്നു.

Other News in this category



4malayalees Recommends