ഇന്ത്യയുടെ നല്ല സ്വഭാവം ഒരിക്കലും ഒരു ബലഹീനതയായി കാണരുത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറയുന്നതിങ്ങനെ

ഇന്ത്യയുടെ നല്ല സ്വഭാവം ഒരിക്കലും ഒരു ബലഹീനതയായി കാണരുത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറയുന്നതിങ്ങനെ

ഇന്ത്യയുടെ നല്ല സ്വഭാവം ഒരിക്കലും ഒരു ബലഹീനതയായി കാണരുതെന്ന് സച്ചിന്‍ മുന്നറിയിപ്പ് നല്‍കുന്നു. പാകിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യയെ അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ തിരിച്ചടിയെ പിന്തുണച്ച് സച്ചിന്‍ ട്വീറ്റ് ചെയ്തു.ഇന്ത്യന്‍ വ്യോമസേനയെ സല്യൂട്ട് ചെയ്യുന്നതായും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പാക്കിസ്ഥാനെ കളിച്ച് തോല്‍പ്പിക്കണമെന്നായിരുന്നു സച്ചിന്റെ നിലപാട്. സച്ചിന്റെ അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും പലരും രംഗത്ത് വന്നിരുന്നു.


പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടിയില്‍ കഴിഞ്ഞ ദിവസം സച്ചിന്‍ പങ്കെടുത്തിരുന്നു. 15 ലക്ഷം രൂപയാണ് സച്ചിന്റെ നേതൃത്വത്തില്‍ പരിപാടിയിലൂടെ സമാഹരിച്ചത്.

ചതിയന്മാര്‍ക്ക് തക്കതായ മറുപടി നല്‍കിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിക്കുന്നതായി സുരേഷ് റെയ്നയും ട്വിറ്ററില്‍ കുറിച്ചു. ഭീകരവാദത്തിനെതിരെ തക്കതായ മറുപടിയാണ് ഇന്ത്യന്‍ വ്യോമസേന നല്‍കിയതെന്നായിരുന്നു അജിങ്ക്യ രഹാനെയുടെ വിഷയത്തിലുളള പ്രതികരണം.


Other News in this category4malayalees Recommends