മഹാനഗരത്തെ യാഗശാലയാക്കി ചിക്കാഗോ ഗീതാമണ്ഡലം ചോറ്റാനിക്കര മകം തൊഴലും ആറ്റുകാല്‍ പൊങ്കാലയും ആഘോഷിച്ചു

മഹാനഗരത്തെ യാഗശാലയാക്കി ചിക്കാഗോ ഗീതാമണ്ഡലം ചോറ്റാനിക്കര  മകം തൊഴലും ആറ്റുകാല്‍ പൊങ്കാലയും ആഘോഷിച്ചു
ചിക്കാഗോ: ഭക്തജനങ്ങള്‍ക്ക് സായൂജ്യമേകി 'അമ്മേ നാരായണ ദേവി നാരായണ' മന്ത്രത്താല്‍ ആറ്റുകാല്‍ അമ്മയുടെ, ഭക്തര്‍ ആറാമത് ചോറ്റാനിക്കര മകംതൊഴലും ആറ്റുകാല്‍ പൊങ്കാലയും ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ആഘോഷിച്ചു.


പൊങ്കാല തലേന്ന് ഒരു നേരം മാ ത്രം അരി ആഹാരം കഴി ച്ച്, തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും ദേവി നാമ ജപങ്ങളോടുകൂടി ഒരു ദിനം കഴിച്ചു കൂട്ടിയശേഷം, അതിരാവിലെ വിളക്ക് കൊളുത്തി ലളിത സഹസ്രനാമം പാരായണം ചെയ്ത് ദേവിയില്‍ നിന്നും പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷം ആണ് സ്ത്രീ ഭക്ത ജനങ്ങള്‍ ചിക്കാഗോ ഗീതാമണ്ഡലം തറവാട്‌ക്ഷേത്രത്തില്‍ എത്തിയത്.


ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്, മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയ ശേഷം ആയിരുന്നു. തുടര്‍ന്ന് ദേവിയെ ആവാഹനം ചെയ്ത് വേദമന്ത്ര ധ്വനികളാലും ശ്രീസുക്ത മന്ത്രത്താലും ലളിതാസഹസ്രനാമ ജപത്താലും അന്നപൂര്‍ണേശ്വേരിയെ സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങിയ ശേഷം പ്രധാന പുരോഹിതന്‍ ശ്രീബിജുകൃഷ്ണന്‍ ദേവിയില്‍നിന്നും അഗ്‌നി സ്വീകരിച്ച്, പ്രത്യേകം തയാറാക്കിയ പണ്ടാരഅടുപ്പിലും തുടര്‍ന്ന് വേദിയിലേ മറ്റ് പൊങ്കാല അടുപ്പുകളിലേക്കു അഗ്‌നി പകര്‍ന്നു. പൊങ്കാലക്കായി തയാറാക്കിയ മഹാപ്രസാദം, പ്രധാന പുരോഹിതന്‍ ദേവിക്ക് നിവേദ്യമായി അര്‍പ്പിച്ചു. പിന്നീട് അഷ്ടോത്തര അര്‍ച്ചനയും, ചതുര്‍വേദ മന്ത്രാഭിഷേകവും മന്ത്ര പുഷ്പ സമര്‍പ്പണവും ദീപാരാധനയും നടന്നു. തുടര്‍ന്ന് മംഗള ആരതിയും നടത്തി.


പൊങ്കാലയില്‍ നാം കാണുന്നത് പ്രപഞ്ച തത്വമാണ്. പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച് അതില്‍ അരിയാകുന്ന ബോധം തിളച്ച് അതിലെ അഹംബോധം നശിക്കുകയും ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്നു ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്ന സനാതന സത്യമാണ് ഇതിലൂടെ വിളിച്ചറിയിക്കുന്നത് എന്ന് ചിക്കാഗോ ഗീതാമണ്ഡലം അധ്യക്ഷന്‍ ശ്രീ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പൊങ്കാലയില്‍ പങ്കെടുക്കുവാന്‍ വര്‍ഷം തോറും ഉയര്‍ന്നു വരുന്ന ഭക്ത ജന പങ്കാളിത്തം, ലോകത്തിലുള്ള എല്ലാ ഹൈന്ദവ സംഘടനകള്‍ക്കും മാതൃകയായി പ്രവര്‍ത്തിക്കുന്ന ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ആണ് എന്ന് ജ.ഞ.ഛ. ശ്രീ പ്രജീഷ് ഇരുത്തറമേല്‍ അഭിപ്രായപ്പെട്ടു. വാക്കുകളിലൂടെയല്ല, മറിച്ച് പ്രവര്‍ത്തനങ്ങളില്‍ കൂടെ ആവണം അടുത്ത തലമുറയെ നമ്മുടെ സംസ്‌കാരവും, ആചാരാനുഷ്ടാനങ്ങളും പഠിപ്പിച്ചു കൊടുക്കേണ്ടത് എന്ന് ഗീതാ മണ്ഡലം സ്പിരിച്യുല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീ. ആനന്ദ് പ്രഭാകര്‍

അഭിപ്രായപ്പെട്ടു.


ഈ വര്‍ഷത്തെ പൊങ്കാലയ്ക്ക് ശ്രീമതി മണിചന്ദ്രന്‍, ശ്രീമതി രശ്മി മേനോന്‍, ശ്രീമതി രമ നായര്‍ എന്നിവരും, സഹസ്രനാമഅര്‍ച്ചനയ്ക്ക്ശ്രീമതി അഞ്ജു ബാലകൃഷ്ണനും നേതൃത്വം നല്‍കി. ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും പൊങ്കാല ഉത്സവത്തില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, സ്റ്റില്‍ ഫോട്ടഗ്രാഫര്‍ ആയ ശ്രീഉണ്ണികൃഷ്ണനും, ഗീതാ മണ്ഡലം സെക്രട്ടറി ബൈജു മേനോന്‍ നന്ദി രേഖപ്പെടുത്തി. മഹാപ്രസാദ വിതരണത്തോടെ രണ്ടായിരത്തി പത്തൊന്‍പത്തിലെ പൊങ്കാല ഉത്സവങ്ങള്‍ക്ക് പരിസമാപ്തിയായി.


Other News in this category4malayalees Recommends