ഷോപ്പിംഗ് ഇനി എളുപ്പത്തില്‍, പുതിയ സംവിധാനം ഒരുക്കി ആമസോണ്‍, ഡെബിറ്റ് കാര്‍ഡ് ഇനി വേണ്ട

ഷോപ്പിംഗ് ഇനി എളുപ്പത്തില്‍, പുതിയ സംവിധാനം ഒരുക്കി ആമസോണ്‍, ഡെബിറ്റ് കാര്‍ഡ് ഇനി വേണ്ട
ഷോപ്പിംഗ് ഇനി എളുപ്പത്തിലാക്കാന്‍ ആമസോണ്‍ എത്തുന്നു. ഷോപ്പിംഗ്, ദൈനംദിന ആവശ്യങ്ങള്‍, ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജ് എന്നിവ ഇനി എളുപ്പത്തിലാകും. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് സുഗമമായി ഉപയോഗിക്കാവുന്ന പുതിയ യുപിഐ സേവനത്തിന്റെ പേര് ആമസോണ്‍ പേ എന്നാണ്.

ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് ഉപയോഗം പൂര്‍ണമായും ഒഴിവാക്കാം. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് യുപിഐ ഐഡി നല്‍കുന്നത്.

ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി മികച്ച സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ സ്ഥിരമായി പരിശ്രമിച്ചുകൊണ്ടേയിരിക്കും. ആമസോണ്‍ പേ യുപിഐ ആമസോണിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ആമസോണ്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു.

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിച്ചു പണത്തിന്റെ ഉപയോഗം കുറക്കുവാനും ആമസോണ്‍ യുപിഐലൂടെ സാധിക്കും. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ നിന്നും ആമസോണ്‍ ലോഗ് ഇന്‍ ചെയ്തശേഷം ഷോപ് ചെയ്യാന്‍ പേയ്മെന്റ് മാര്‍ഗ്ഗമായി യുപിഐ തിരഞ്ഞെടുക്കാം.

Other News in this category4malayalees Recommends