പാക് ഭീകരകേന്ദ്രങ്ങളിലെ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞോ ? ക്ഷുഭിതനായി കേന്ദ്രമന്ത്രി അലുവാലിയ

പാക് ഭീകരകേന്ദ്രങ്ങളിലെ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞോ ? ക്ഷുഭിതനായി കേന്ദ്രമന്ത്രി അലുവാലിയ
ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങളിലെ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞോ എന്ന് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ. പ്രധാനമന്ത്രിയോ അമിത്ഷായോ ബി.ജെ.പി വക്താക്കളോ ഇക്കാര്യം പറഞ്ഞിരുന്നോ എന്നും മന്ത്രി ചോദിച്ചു. കൊലപാതകം ആയിരുന്നില്ല ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്ന് തെളിയിക്കലായിരുന്നു വ്യോമ സേനയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

'മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഞാന്‍ കണ്ടിരുന്നു. മോദി ജി പറഞ്ഞോ നിങ്ങളോട് 300 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്. ഏതെങ്കിലും ബി.ജെ.പി വക്താവ് ഇത് പറഞ്ഞോ? അമിത് ഷാ ഇത് പറഞ്ഞോ? അലുവാലിയ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്തകളെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു അലുവാലിയയുടെ ഈ മറുപടി.

കൊലപാതകം ആയിരുന്നില്ല ഇന്ത്യയുടെ ലക്ഷ്യം. പാക്കിസ്ഥാന്‍ എത്രക്രണ്ട് നിരീക്ഷണം ശക്തമാക്കിയാലും അവരുടെ ഭീകര കേന്ദ്രം ഇന്ത്യക്ക് തകര്‍ക്കാനാകും എന്ന് ബോധ്യപ്പെടുത്തലായിരുന്നു. ഈ നടപടി അത്യാവശ്യമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends