കുവൈത്ത് മലയാളിയ്ക്ക് 12 ദശലക്ഷം ദിര്‍ഹം ലോട്ടറിയടിച്ചു ; അബുദബി ബിഗ് ടിക്കറ്റ് സമ്മാനം നേടിയത് ആലപ്പുഴ സ്വദേശി

കുവൈത്ത് മലയാളിയ്ക്ക് 12 ദശലക്ഷം ദിര്‍ഹം ലോട്ടറിയടിച്ചു ; അബുദബി ബിഗ് ടിക്കറ്റ് സമ്മാനം നേടിയത് ആലപ്പുഴ സ്വദേശി
കുവൈത്തില്‍ നിന്നുള്ള മലയാളിക്ക് 12 ദശലക്ഷം ദിര്‍ഹം സമ്മാനത്തുകയുള്ള ലോട്ടറി അടിച്ചു. അബുദാബി ബിഗ് ടിക്കറ്റ് റാഫ്ള്‍ ഒന്നാം സമ്മാനമാണ് ആലപ്പുഴ സ്വദേശി റോജി ജോര്‍ജ്ജിന് സ്വന്തമായത്. ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക് സ്ഥിരമായി ലോട്ടറിയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നുണ്ട്.

ലോട്ടറി തനിക്കാണ് അടിച്ചതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു റോജിയുടെ ആദ്യ പ്രതികരണണമെന്ന് യുഎഇ ദിനപത്രം റിപ്പോര്‍ട്ട് ചെയ്!തു.

വിജയികള്‍ ആരാണെന്ന് വെറുതെ ഓടിച്ചുനോക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് പേര് കണ്ടത്. അപ്പോള്‍ തന്നെ ഫോണ്‍കോളും ലഭിച്ചു. ഇപ്പോഴും എനിക്കിത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല' റോജി, ഖലീജ് ടൈംസിനോട് പറഞ്ഞു.

കുവൈത്തില്‍ കഴിഞ്ഞ 12 വര്‍ഷമായി താമസിക്കുകയാണ് റോജി. ഓണ്‍ലൈന്‍ ആയാണ് ടിക്കറ്റ് വാങ്ങിയത്. ഇതിന് മുന്‍പ് അഞ്ചാറ് തവണ ടിക്കറ്റ് വാങ്ങിയിരുന്നെങ്കിലും സമ്മാനം ഒന്നും ലഭിച്ചിട്ടില്ല. ഏഴ് വിജയികളെ ഇത്തവണ പ്രഖ്യാപിച്ചതില്‍ ആറ് പേരും ഇന്ത്യക്കാരാണ്.

Other News in this category



4malayalees Recommends