ചിക്കാഗോ സെന്റ് മേരിസില്‍ കുടുംബ നവീകരണ സെമിനാര്‍ നടത്തപ്പെട്ടു

ചിക്കാഗോ സെന്റ് മേരിസില്‍ കുടുംബ നവീകരണ സെമിനാര്‍ നടത്തപ്പെട്ടു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ. മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഫെബ്രുവരി 24 ഞായറാഴ്ച രാവിലെ 11മണിക്ക് കുടുംബ നവീകരണ സെമിനാര്‍ നടത്തപ്പെട്ടു. ശാലോം വേള്‍ഡ് യു.എസ്.എ യുടെ സ്പിരിച്വല്‍ ഡയറക്ടറും ബാംഗ്ലൂര്‍ ധര്‍മാരാം കോളജ് പ്രൊഫസറുമായ റവ.ഡോ റോയി പാലാട്ടിയാണ് സെമിനാറിന് നേതൃത്വംനല്‍കിത്.കുടുംബജീവിതത്തില്‍ കുട്ടികളെ പരിപാലനക്കിടെ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, അവര്‍ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കണമെന്നുംമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസെടുത്തു. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ലിജിന്‍ ഓഫ് മേരി & വിമന്‍സ് മിനിസ്ട്രീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറിന് മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ സദസ്സിന് സ്വാഗതം പറഞ്ഞു.


കുടുംബ ജീവിത പശ്ചാത്തലത്തെ ആസ്പദമാക്കി വിജ്ഞാനപ്രദമായ ക്ലാസ്സ് കൈകാര്യംചെയ്ത ബഹു.റോയി അച്ചന് ഇടവക ട്രസ്റ്റി കോഡിനേറ്റര്‍ സാബു നടുവീട്ടില്‍ നന്ദിയും പറഞ്ഞു. നിരവധി പേര്‍ പങ്കെടുത്ത ചടങ്ങിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചര്‍ച്ച് എക്‌സിക്യൂട്ടീവ് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.Other News in this category4malayalees Recommends