ആരോഗ്യത്തിന് ഹാനികരം, ഭക്ഷണം പാകം ചെയ്യുമ്പോള്‍ അലൂമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിക്കരുതെന്ന് കര്‍ശന മുന്നറിയിപ്പ്

ആരോഗ്യത്തിന് ഹാനികരം, ഭക്ഷണം പാകം ചെയ്യുമ്പോള്‍ അലൂമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിക്കരുതെന്ന് കര്‍ശന മുന്നറിയിപ്പ്
അലൂമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ആരോഗ്യത്തിന് ഹാനികരമെന്ന് മുന്നറിയിപ്പ്. പാചകത്തിന് അലുമിനിയം ഫോയില്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യത്തിന് ദോഷകരമാണ് എന്നതിനാലാണ് ഈ നിര്‍ദേശം. ഇറച്ചിയും മറ്റും അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഓവനില്‍ വെക്കരുതെന്ന് വടക്കന്‍ ബാത്തിന നഗരസഭ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. ചൂടാകുമ്പോള്‍ ഇതില്‍നിന്ന് പുറത്തുവരുന്ന അലൂമിനിയം ഭക്ഷണവസ്തുക്കളില്‍ കലരും. ഇത് ദോഷകരമാണെന്നാണ് പറയുന്നത്.

പാചകത്തിന് നാരങ്ങയോ വിനാഗിരിയോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഈ അലൂമിനിയവുമായി പ്രതിപ്രവര്‍ത്തിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് വഴിയൊരുക്കുകയും ചെയ്യും. അലൂമിനിയം ഫോയിലിന് പകരം ചൂടിനെ പ്രതിരോധിക്കുന്ന കുക്കിങ് ബാഗുകളോ കട്ടിയുള്ള പച്ചക്കറികളുടെ ഇലകളടക്കം പ്രകൃതിദത്തമാര്‍ഗങ്ങളോ ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.




Other News in this category



4malayalees Recommends