മെല്‍ബണിലെ മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ പ്രസിഡന്റ് തമ്പി ചെമ്മനത്തിന്റെ പിതാവ് അന്തരിച്ചു, സംസ്‌കാരം നാളെ 11 മണിക്ക് മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍.

മെല്‍ബണിലെ മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ  പ്രസിഡന്റ് തമ്പി ചെമ്മനത്തിന്റെ പിതാവ് അന്തരിച്ചു, സംസ്‌കാരം നാളെ 11 മണിക്ക് മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍.
മെല്‍ബണ്‍: കുന്നപ്പിളളി ചെമ്മനം കാഞ്ഞിരംപാറയില്‍ അബ്രാഹം ചാക്കോ (87) നിര്യാതനായി.സംസ്‌കാരം മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. 01.03.2019 ന് നിര്യാതനായ പരേതന്റെ ഭൗതീക ശരീരം 07.03.19 ന് വ്യാഴാഴ്ച വൈകുന്നേരം ഭവനത്തില്‍ കൊണ്ടുവരുന്നതും 08.03.2019, 9.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 11 മണിക്ക് മുളക്കുളം മണ്ണു കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള ശുശ്രൂഷകള്‍ക്കും ശേഷം കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്.


Other News in this category



4malayalees Recommends