യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം 11 വര്‍ഷത്തെ ഏറ്റവും ഉന്നതിയില്‍; ഫെബ്രുവരിയില്‍ മാത്രം 66,450 പേര്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തി; രേഖകളില്ലാതെ യുഎസിലേക്ക് വരുന്ന കുടുംബങ്ങളുടെ എണ്ണം റെക്കോര്‍ഡിലെത്തി

യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം 11 വര്‍ഷത്തെ ഏറ്റവും ഉന്നതിയില്‍; ഫെബ്രുവരിയില്‍ മാത്രം 66,450 പേര്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തി; രേഖകളില്ലാതെ യുഎസിലേക്ക് വരുന്ന കുടുംബങ്ങളുടെ എണ്ണം റെക്കോര്‍ഡിലെത്തി
അമേരിക്കയിലേക്ക് അതിര്‍ത്തി കടന്നുള്ള അനധികൃത കുടിയേറ്റം 11 വര്‍ഷത്തെ ഏറ്റവും ഉന്നതിയിലെത്തിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രം യുഎസ് മെക്‌സിക്കോ അതിര്‍ത്തി കടന്ന് യുഎസിലേക്ക് എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 66,450 പേരായാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് ജനുവരിയിലെ അനധികൃത കുടിയേറ്റത്തില്‍ നിന്നുള്ള വന്‍ പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അനധികൃത കുടിയേറ്റം 11 വര്‍ഷത്തെ ഏറ്റവും ഉന്നതിയിലെത്തിയിരിക്കുന്ന സമയവുമാണിതെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. യാതൊരു വിധത്തിലുള്ള രേഖകളുമില്ലാതെ യുഎസിലേക്ക് വരുന്ന കുടുംബങ്ങളുടെ എണ്ണവും നിലവില്‍ റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. രേഖകളില്ലാതെ യുഎസിലേക്ക് വരുന്ന കുടുംബങ്ങളുടെ എണ്ണത്തിലുള്ള പെരുപ്പമാണ് യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ധിക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണമായി വര്‍ത്തിച്ചിരിക്കുന്നത്.

എന്നാല്‍ 2000 ദശാബ്ദത്തിന്റെ തുടക്കത്തിലുള്ള അനധികൃത കുടിയേറ്റവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അനധികൃത കുടിയേറ്റം അത്ര ഉയര്‍ന്നതുമല്ലെന്ന് കാണാം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രേഖകളില്ലാതെ യുഎസിലേക്ക് വന്നവരുടെ എണ്ണം 76,103 ആയെന്നാണ് ട്രംപ് ഭരണകൂടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒഫീഷ്യല്‍ ബോര്‍ഡര്‍ ക്രോസിംഗിലൂടെ വന്നവരും നിയമവിരുദ്ധമായി കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ യുഎസ് ബോര്‍ഡര്‍ പട്രോളിന്റെ പിടിയിലായവരും ചേര്‍ന്ന സംഖ്യയാണിത്.

Other News in this category



4malayalees Recommends