ഓസ്‌ട്രേലിയന്‍ പൗരത്വം നഷ്ടപ്പെട്ട് ഇന്ത്യക്കാരനായ സിംഗ്; 20003ല്‍ ഐഡന്റിറ്റി തട്ടിപ്പ് നടത്തിയ സിംഗിന്റെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കി; ഓസ്‌ട്രേലിയക്കാരിയുമായി ഡൈവോഴ്‌സ് ആകാതെ വീണ്ടും വിവാഹം കഴിച്ച് പിആറും സിറ്റിസണ്‍ഷിപ്പും നേടി

ഓസ്‌ട്രേലിയന്‍ പൗരത്വം നഷ്ടപ്പെട്ട് ഇന്ത്യക്കാരനായ സിംഗ്;  20003ല്‍ ഐഡന്റിറ്റി തട്ടിപ്പ് നടത്തിയ സിംഗിന്റെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കി; ഓസ്‌ട്രേലിയക്കാരിയുമായി ഡൈവോഴ്‌സ് ആകാതെ വീണ്ടും വിവാഹം കഴിച്ച്  പിആറും സിറ്റിസണ്‍ഷിപ്പും നേടി
തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരന് ഓസ്‌ട്രേലിയന്‍ പൗരത്വം നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സിംഗ് എന്ന് മാത്രമാണ് ഇയാളുടെ പേര് പുറത്ത് വന്നിരിക്കുന്നത്.2003ല്‍ ഐഡന്റിറ്റി തട്ടിപ്പ് നടത്തിയെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ക്ക് സിറ്റിസണ്‍ഷിപ്പ് നഷ്ടമായത്. നിലവില്‍ 38 വയസുള്ള സിംഗ് ഓസ്‌ട്രേലിയയിലേക്ക് വന്നത് 1997ല്‍ ഫോറിന്‍സ്റ്റുഡന്റെന്ന നിലയിലായിരുന്നു. തന്റെ 19ാമത്തെ വയസിലായിരുന്നു അദ്ദേഹത്തിന്റെ ഇവിടേക്കുള്ള വരവ്.

തുടര്‍ന്ന് അധികം വൈകാതെ ഓസ്‌ട്രേലിയക്കാരിയായ ഒരു സ്ത്രീയെ അയാള്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം സിംഗ് ഇവിടുത്തെ സ്പൗസ് വിസക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെ വിവാഹബന്ധം അധികം വൈകാതെ താറുമാറാവുകയും 2002ല്‍ അവര്‍ വേര്‍പിരിയുകയുമായിരുന്നു. തുടര്‍ന്ന് 2002ല്‍ രണ്ടാം വിവാഹത്തിനായി അയാള്‍ ഇന്ത്യയിലേക്ക് പോവുകയും ചെയ്തുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ വംശജയായ ഒരു ഓസ്‌ട്രേലിയക്കാരിയെ അയാള്‍ തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ആദ്യ വിവാഹം ഡൈവോഴ്‌സ് ചെയ്തതുമായ പ്രശ്‌നം മൂലം സിംഗിന് ഓസ്‌ട്രേലിയയിലേക്ക് തിരിച്ച് വരാന്‍ ബുദ്ധിമുട്ട് നേരിടുകയായിരുന്നുവെന്നാണ് മൈഗ്രേഷന്‍ ഏജന്റ് അറിയിച്ചിരുന്നത്. തുടര്‍ന്ന് പുതിയൊരു ഐഡന്റിറ്റി നേടാനും ഏജന്റ് സിംഗിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നേടുന്നതിനായി അയാള്‍ വീണ്ടും ഐഡന്റിറ്റി തട്ടിപ്പ് നടത്തുകയായിരുന്നു.

ഇതുപയോഗിച്ച പാര്‍ട്ണര്‍ വിസ നേടിയ അയാള്‍ 2007ല്‍ ഓസ്‌ട്രേലിയന്‍ പൗരത്വം നേടുകയും ചെയ്തിരുന്നു. ഇയാളുടെ ന്യായീകരണങ്ങളെ ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയ വിട്ടതിന് ശേഷമാണ് അയാളുടെ ഡൈവോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തിരുന്നതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചിരിക്കുന്നത്. തന്റെ ഡൈവോഴ്‌സ് തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം പുതിയ പദ്ധതിക്കായി കരുനീക്കം നടത്തുകയായിരുന്നു. തന്റെ കുതന്ത്രങ്ങൡലൂടെ സിംഗ് പുതിയ പേരിലും ജനനതിയതിയിലും പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നേടുകയും ചെയ്തിരുന്നു.

ഇതേ പേരില്‍ അയാള്‍ ഓസ്‌ട്രേലിയന്‍ പാര്‍ട്ണര്‍ വിസക്ക്അപേക്ഷിക്കുകയും തുടര്‍ന്ന് 2005ല്‍ യുഎസ് പിആര്‍ നേടുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം സിംഗ് ഓസ്‌ട്രേലിയന്‍ പൗരത്വം സംഘടിപ്പിക്കുയുമായിരുന്നു. തന്റെ അച്ഛനുള്ള വിസക്കായി 2009ല്‍ അപേക്ഷിച്ചപ്പോഴായിരുന്നു ഇയാല്‍ ഐഡന്റിറ്റി തട്ടിപ്പ് നടത്തിയ കാര്യം ശ്രദ്ധയില്‍ പെട്ടത്. ഫോറന്‍സിക് വിശകലനം നടത്തിയായിരുന്നു ഹോം അഫയേര്‍സ് ഇയാള്‍ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയത്. ഈ കുററം ചെയ്തതിന് വിവിധ നിയമലംഘനങ്ങളുടേ പേരില്‍ മൈഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആക്ടിന് കീഴില്‍ ഇയാള്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിയുകയും 500 മണിക്കൂറുകള്‍ കമ്മ്യൂണിറ്റി സര്‍വീസുകള്‍ ചെയ്യാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു.

Other News in this category



4malayalees Recommends