ഓസ്‌ട്രേലിയയില്‍ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ ഏപ്രില്‍ പത്തിന് പണിമുടക്കും; രാജ്യവ്യാപകമായി ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ച് തൊഴിലാളിയൂണിയനുകള്‍; പരിതാപകരമായ സേവന-വേതന വ്യവസ്ഥകളോടുളള പ്രതിഷേധം ഇരമ്പുന്നു

ഓസ്‌ട്രേലിയയില്‍ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍  ഏപ്രില്‍ പത്തിന് പണിമുടക്കും; രാജ്യവ്യാപകമായി ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ച് തൊഴിലാളിയൂണിയനുകള്‍; പരിതാപകരമായ സേവന-വേതന വ്യവസ്ഥകളോടുളള പ്രതിഷേധം ഇരമ്പുന്നു
ഏപ്രില്‍ പത്തിന് ഓസ്‌ട്രേലിയയില്‍ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കി രാജ്യവ്യാപകമായി ഗവണ്‍മെന്റ് വിരുദ്ധ റാലി നടത്തുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിവിധ യൂണിയനുകളാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. തൊഴിലാളികള്‍ക്ക് നീതിപൂര്‍വകമായ വേതന സേവന വ്യവസ്ഥകള്‍ ആവശ്യപ്പെട്ടാണ് വിവിധ യൂണിയനുകളുടെ കൂട്ടായ്മയായ ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നാണ് ഇതിന്റെ സെക്രട്ടറി സാല്ലി മാക് മാനസ് വിശദീകരിച്ചിരിക്കുന്നത്.

ഇന്ന് നടന്ന പ്രസ് കോണ്‍ഫറന്‍സിലാണ് സാല്ലി പ്രക്ഷോഭത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. രാജ്യത്തെ തൊഴിലാളി വര്‍ഗം നീതി നേടി നടത്തുന്ന മഹത്തായ നീക്കമാണിതെന്നാണ് സാല്ലി പ്രതികരിച്ചിരിക്കുന്നത്. തങ്ങള്‍ വരുമാന മരവിപ്പ് നേരിട്ട് കൊണ്ടിരിക്കുന്നുവെന്നും അതിനാല്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും സാല്ലി വ്യക്തമാക്കുന്നു.

ഗവണ്‍മെന്റിന്റെ നെറികെട്ട നീക്കങ്ങള്‍ മൂലം തങ്ങളുടെ കൂലി വര്‍ധിക്കാത്ത അവസ്ഥയുണ്ടെന്നും ജീവിതനിലവാരവുമായി പൊരുത്തപ്പെടാത്ത വേതനമാണ് വര്‍ഷങ്ങളായി ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. മിനിമം ശമ്പളം ഏറ്റവും കുറഞ്ഞിരിക്കുമ്പോഴും പെനാല്‍റ്റി നിരക്കുകള്‍ കുത്തനെ ഉയരുന്നുവെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. ജോലികളെ സുരക്ഷിതമാക്കുന്നതിന് ഗവണ്‍മെന്റിന് ഇതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും അതാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും തൊഴിലാളികള്‍ പണിമുടക്കിനെ ന്യായീകരിച്ച് കൊണ്ട് വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends