ഓസ്‌ട്രേലിയ ഇറാനിലെ വിസ പ്രൊസസിംഗ് ഓഫീസ് അടച്ച് പൂട്ടി; കാരണം ഇറാനിലെ മൈഗ്രേഷന്‍ ഏജന്റുമാര്‍ ഈ ഓഫീസിലൂടെ നിയമവിരുദ്ധമായ വിസ സംഘടിപ്പിച്ച് കൊടുക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനാല്‍; ഓസ്‌ട്രേലിയന്‍ വിസ സിസ്്റ്റത്തിന്റെ വിശ്വാസ്യത ചോദ്യചിഹ്നമാകുന്നു

ഓസ്‌ട്രേലിയ ഇറാനിലെ വിസ പ്രൊസസിംഗ് ഓഫീസ് അടച്ച് പൂട്ടി; കാരണം ഇറാനിലെ മൈഗ്രേഷന്‍ ഏജന്റുമാര്‍ ഈ ഓഫീസിലൂടെ നിയമവിരുദ്ധമായ വിസ സംഘടിപ്പിച്ച് കൊടുക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനാല്‍; ഓസ്‌ട്രേലിയന്‍ വിസ സിസ്്റ്റത്തിന്റെ വിശ്വാസ്യത ചോദ്യചിഹ്നമാകുന്നു
ഇറാനിലെ വിസ പ്രൊസസിംഗ് ഓഫീസ് ഓസ്‌ട്രേലിയ അടച്ച് പൂട്ടിയെന്ന് റിപ്പോര്‍ട്ട്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഈ കടുത്ത നടപടിയുണ്ടായിരിക്കുന്നത്. ചില മൈഗ്രേഷന്‍ ഏജന്റുമാര്‍ തെഹ്‌റാനിലെ ഈ എംബസി മുഖാന്തിരം നിയമവിരുദ്ധമായ രീതിയില്‍ ഓസ്‌ട്രേലിയന്‍ വിസകള്‍ സംഘടിപ്പിച്ചെടുക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയ ഈ നീക്കം നടത്തിയിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ നടന്നുവോയെന്ന് സ്ഥിരീകരിക്കുന്നതിനായി ഓസ്‌ട്രേലിയന്‍ കമമീഷന്‍ ഫോര്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഇന്റെഗ്രിറ്റി (എസിഎല്‍ഇഐ) അന്വേഷണം നടത്തുന്നതായിരിക്കും.

തെഹ്‌റാനിലെ ഓസ്‌ട്രേലിയന്‍ എംബസിയില്‍ നിന്നുള്ള വിസ പ്രൊസസിംഗ് കഴിഞ്ഞ ജൂലൈയില്‍ നിര്‍ത്തി വച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എസിഎല്‍ഇഐ നിരവധി ഇറാനിയന്‍ പൗരന്‍മാരെ ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് എങ്ങനെയാണ് വിസ ലഭിച്ചതെന്നതിനെ കുറിച്ച് ആശങ്ക നിറഞ്ഞ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതോടെ ഓസ്‌ട്രേലിയയിലെ വിസ സിസ്റ്റത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് കടുത്ത ആശങ്കകളാണ് ഉയര്‍ന്നിരിക്കുന്നത്.

ഇറാനിലെ ചില മൈഗ്രേഷന്‍ ഏജന്റുകള്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നുവെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയിരുന്നത് ഓസ്‌ട്രേലിയയിലെ ഒരു പറ്റം മൈഗ്രേഷന്‍ ഏജന്റുമാരായിരുന്നു. ഓസ്‌ട്രേലിയന്‍ വിസ ചുളുവില്‍ നേടാന്‍ ആഗ്രഹിക്കുന്ന ചില ഇറാന്‍കാര്‍ തെഹ്‌റാനിലെ ഓസ്‌ട്രേലിയന്‍ വിസ ഓഫീസിലുള്ള ചിലരുമായി മൈഗ്രേഷന്‍ ഏജന്‍രുമാരിലൂടെ വളഞ്ഞ വഴിയില്‍ സ്വാധീനം ചെലുത്തി വിസ എളുപ്പത്തില്‍ കരസ്ഥമാക്കുന്നുവെന്ന സൂചനകളും ഓസ്‌ട്രേലിയന്‍ മൈഗ്രേഷന്‍ ഏജന്റുമാര്‍ പുറത്ത് വിട്ടിരുന്നു.

Other News in this category



4malayalees Recommends