ഓസ്‌ട്രേലിയയില്‍ പുതിയ പാരന്റ് വിസ ഏപ്രില്‍ 17 മുതല്‍; പാരന്റ്‌സിനും ഗ്രാന്റ് പാരന്റ്‌സിനും പത്ത് വര്‍ഷം വരെ ഇവിടെ കഴിയാം; പ്രതിവര്‍ഷം 15,000 സബ്ക്ലാസ് 870 സ്‌പോണ്‍സേഡ് ടെംപററി വിസകള്‍ അനുവദിക്കും; ആശ്വാസത്തോടെ കുടിയേറ്റ കുടുംബങ്ങള്‍

ഓസ്‌ട്രേലിയയില്‍ പുതിയ പാരന്റ് വിസ ഏപ്രില്‍  17 മുതല്‍; പാരന്റ്‌സിനും ഗ്രാന്റ് പാരന്റ്‌സിനും പത്ത് വര്‍ഷം വരെ ഇവിടെ കഴിയാം; പ്രതിവര്‍ഷം 15,000 സബ്ക്ലാസ് 870 സ്‌പോണ്‍സേഡ് ടെംപററി വിസകള്‍ അനുവദിക്കും; ആശ്വാസത്തോടെ കുടിയേറ്റ കുടുംബങ്ങള്‍
ഓസ്‌ട്രേലിയയില്‍ പുതിയ പാരന്റ് വിസ ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്നു. ഏപ്രില്‍ 17 മുതലാണ് പുതിയ ടെംപററി സ്‌പോണ്‍സേഡ് പാരന്റ് വിസ പ്രാബല്യത്തില്‍ വരുന്നത്. ഇതിനായി ഓസ്‌ട്രേലിയയിലെ സ്‌പോണ്‍സര്‍ക്ക് ഏപ്രില്‍ 17 മുതല്‍ തങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ അറിയിച്ചിരിക്കുന്നത്. സബ്ക്ലാസ് 870 (സ്‌പോണ്‍സേഡ് പാരന്റ് (ടെംപററി)) വിസ എന്നറിയപ്പെടുന്ന ഇതിലൂടെ വിദേശങ്ങളിലുള്ള പാരന്റ്‌സിനും ഗ്രാന്റ് പാരന്റ്‌സിനും ഓസ്‌ട്രേലിയയിലെ തങ്ങളുടെ കുടുംബത്തിനൊപ്പം ജീവിക്കുന്നതിനുള്ള പുതിയ പാത്ത് വേയാണ് ഒരുക്കുന്നത്.

ഈ വിസയിലൂടെ ഇവര്‍ക്ക് ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം ജീവിക്കാന്‍ സാധിക്കും. പുതിയ പാരന്റ് വിസ ആദ്യത്തെ അഞ്ച് വര്‍ഷം പ ിന്നിടുമ്പോള്‍ അത് മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും സാധിക്കും. ഇതിനായി പാരന്റുമാര്‍ക്കും ഗ്രാന്റ് പാരന്റുമാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ ഇത്തരത്തില്‍ ദീര്‍ഘിപ്പിക്കുന്നതിന് അപേക്ഷ നല്‍കുന്നതിന് മുമ്പ് അവര്‍ കുറച്ച് കാലമെങ്കിലും ഓസ്‌ട്രേലിയക്ക് പുറത്ത് ചെലവഴിക്കേണ്ടി വരും.

ചുരുക്കിപ്പറഞ്ഞാല്‍ പുതിയ പാരന്റ് വിസയിലൂടെ ഇവര്‍ക്ക് ഓസ്‌ട്രേലിയയില്‍ പത്ത് വര്‍ഷം വരെ ഉറ്റവര്‍ക്കും ഉടവയവര്‍ക്കുമൊപ്പം ജീവിക്കാന്‍ സാധിക്കുമെന്ന ഗുണമുണ്ട്. ഓസ്‌ട്രേലിയയിലെ നിരവധി കുടുബങ്ങള്‍ക്ക് പുതിയ വിസയിലൂടെ ഏറെ സോഷ്യല്‍ ബെനഫിറ്റുകള്‍ ലഭിക്കുമെന്നും കോള്‍മാന്‍ എടുത്ത് കാട്ടുന്നു. പ്രതിവര്‍ഷം 15,000 പാരന്റ് വിസകള്‍ മാത്രമേ നല്‍കുകയുള്ളുവെന്ന ക്വോട്ട നിശ്ചയിച്ചിട്ടുണ്ട്. ഈ വിസ നിലവില്‍ വരുന്നതാേടെ ഓസ്‌ട്രേലിയയിലെ നിരവധി കുടിയേറ്റ കുടുംബങ്ങള്‍ക്ക് അനായാസം പാരന്റ്‌സിനെയും ഗ്രാന്റ് പാരന്റ്‌സിനെയും ഇവിടേക്ക് കൊണ്ടു വരാനും അവരുടെ സാമീപ്യം അനുഭവിക്കാനും സാധിക്കും.

Other News in this category



4malayalees Recommends