ചിക്കാഗോ സെന്റ് മേരിസില്‍ വനിതാദിനം ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരിസില്‍ വനിതാദിനം ആഘോഷിച്ചു
ചിക്കാഗോ: ലോകവനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് ഒമ്പതാം തീയതി ശനിയാഴ്ച ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വനിതാദിനം ആഘോഷിച്ചു.

രാവിലെ 10 മണിക്കത്തെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക അസി. വികാരി ഫാദര്‍ ബിന്‍സ് ചേത്തലില്‍ സ്ത്രീശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു.


ഇടവകയിലെ മുതിര്‍ന്ന മാതാക്കളെ ആദരിച്ചുകൊണ്ട് ആയിരുന്നു ആഘോങ്ങളുടെ ആരംഭം. സീനിയര്‍ സിറ്റിസണ്‍ എലി ജോസഫ് കുന്നത്ത് കിഴക്കേതില്‍ സംഗമം ഉദ്ഘാടനം ചെയ്തു. വനിതാ പ്രതിനിധി ബിനി തെക്കനാട്ട് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഇടവകയിലെ വുമന്‍സ് മിനിസ്ട്രിയുടെ ആമുഖത്തില്‍ വൈവിധ്യമാര്‍ന്ന കലാ മത്സരങ്ങള്‍ക്ക് വേദിയൊരുക്കി. വ്യത്യസ്തമായ താരാട്ടു പാട്ടിന്റെ ദൃശ്യാവിഷ്‌കാര മത്സരം ഏറെ ആനന്ദകരമായി. ഈ മത്സരത്തിലെ പുരുഷ പങ്കാളിത്തം ഏവരിലും കൗതുകം ജനിപ്പിച്ചു. കൂടാതെ മറ്റരു ഇനമായിരുന്ന ചിക്കന്‍ ഫീഡ് & ക്യാച്ച് മത്സരവും ഏവരെയും ആഹ്ലാദാരവത്താല്‍ ആവേശഭരിതരാക്കി.


നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത വനിതാ ദിനാഘോഷങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വുമന്‍സ് മിനിസ്ട്രി ഭാരവാഹികളും, ചര്‍ച്ച് എക്‌സിക്യൂട്ടീവും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

Other News in this category



4malayalees Recommends