ക്യൂന്‍സ്ലാന്‍ഡിലും എന്‍എസ്ഡബ്ല്യൂവിന്റെ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനില കുതിച്ചുയരും;ബ്രിസ്ബാന്‍ സിബിഡിയില്‍ താപനില 36 ഡിഗ്രിയും ഇപ്‌സ് വിച്ചിലേത് 40 ഡിഗ്രിയും; മാര്‍ച്ചിലെ താപനില റെക്കോര്‍ഡ് മറികടന്നു; വടക്കന്‍ തീരത്ത് ചക്രവാതവും

ക്യൂന്‍സ്ലാന്‍ഡിലും എന്‍എസ്ഡബ്ല്യൂവിന്റെ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനില കുതിച്ചുയരും;ബ്രിസ്ബാന്‍ സിബിഡിയില്‍ താപനില 36 ഡിഗ്രിയും ഇപ്‌സ് വിച്ചിലേത് 40 ഡിഗ്രിയും; മാര്‍ച്ചിലെ താപനില റെക്കോര്‍ഡ് മറികടന്നു; വടക്കന്‍ തീരത്ത് ചക്രവാതവും
കടുത്ത ഉഷ്ണതരംഗം കിഴക്കന്‍ തീരത്ത് കൂടി കടന്ന് പോകുന്നതിന്റെ ഫലമായി ക്യൂന്‍സ്ലാന്‍ഡിലും എന്‍എസ്ഡബ്ല്യൂവിന്റെ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനില കുതിച്ചുയരുമെന്ന മുന്നറിയിപ്പ് ശക്തമായി.ഇന്ന് ബ്രിസ്ബാന്‍ സിബിഡിയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. എന്നാല്‍ വെസ്റ്റിലെ ഇപ്‌സ് വിച്ചില്‍ താപനില 40 ഡിഗ്രിക്കടുത്താണെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിന് മുമ്പത്തെ മാര്‍ച്ചില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് താപനിലയെയാണിത് മറികടന്നിരിക്കുന്നത്.

ഇതിന് പുറമെ ഈ ആഴ്ച സണ്‍ഷൈന്‍ സ്റ്റേറ്റിനെ ദിവസം തോറും കടുത്ത കാറ്റുകള്‍ വീര്‍പ്പ് മുട്ടിക്കുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. കൂടാതെ രാജ്യത്തിന്റെ വടക്കന്‍ തീരത്ത് കടുത്ത ചക്രവാതങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഈ അവസരത്തില്‍ വരും ദിവസങ്ങളില്‍ സിഡ്‌നിയുടെ ഭാഗങ്ങളില്‍ ഓട്ടം സീസണില്‍ നിന്നും വ്യത്യസ്തമായി സമ്മറിലേതിന് തുല്യമായ തോതില്‍ താപനില കുതിച്ചുയരുമെന്നും പ്രവചനമുണ്ട്.

ക്യൂന്‍സ്ലാന്‍ഡിലെ വര്‍ധിച്ച താപനില ഈ വരുന്ന വ്യാഴാഴ്ച വരെയെങ്കിലും തുടരുമെന്നാണ് സ്‌കൈ ന്യൂസ് വെതര്‍ ചാനല്‍ മെറ്റീരിയോളജിസ്റ്റായ റോബ് ഷാര്‍പ് പറയുന്നത്. ഇന്‍ലാന്‍ഡ് ഏരിയകളില്‍ കടുത്ത താപമനുഭവപ്പെടുന്നതിന് പുറമെ ഈ ആഴ്ചയുടെ ആദ്യം സൗത്ത് ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡിലുടനീളം കടുത്ത ഉഷ്ണതരംഗം സഞ്ചരിക്കുമെന്നും ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പേകുന്നുണ്ട്. കടുത്ത ഉഷ്ണതരംഗം 65 വയസിന് മേല്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ചെറിയ കുട്ടികള്‍, രോഗികള്‍ തുടങ്ങിയവരെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയേറെയാണെന്നും അതിനാല്‍ ഇത്തരക്കാര്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends