ഇത്രയും മോശം രീതിയില്‍ വസ്ത്രം ധരിക്കണോ? സ്വന്തം കാര്യം നോക്കൂ, എന്നിട്ട് നാട് നന്നാക്കൂ, കസ്തൂരിയോട് ആരാധകര്‍

ഇത്രയും മോശം രീതിയില്‍ വസ്ത്രം ധരിക്കണോ? സ്വന്തം കാര്യം നോക്കൂ, എന്നിട്ട് നാട് നന്നാക്കൂ, കസ്തൂരിയോട് ആരാധകര്‍

മേനീ പ്രദര്‍ശനത്തിന് യാതൊരു മടിയുമില്ലാത്ത തെന്നിന്ത്യന്‍ നടി കസ്തൂരി. ഇപ്പോഴിതാ കസ്തൂരിയുടെ വീഡിയോ വൈറലാകുന്നു. പ്രായം ആയിട്ടും ഇത്രയും മോശമായ രീതിയില്‍ വസ്ത്രം ധരിക്കണോ എന്നാണ് ചോദ്യം. കാര്‍ത്തിയുടെ ജൂലൈ കാട്രില്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ഇതേ വേഷത്തില്‍ നടി നല്‍കിയ വീഡിയോ അഭിമുഖമാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. തമിഴ് സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും സിനിമാ രാഷ്ട്രീയത്തെക്കുറിച്ചും വിശദമായി സംസാരിക്കുന്ന വീഡിയോയുടെ താഴെ തീര്‍ത്തും മോശം രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.നടിയുടെ വസ്ത്രത്തെ ആക്ഷേപിച്ച് വരുന്ന മോശം കമന്റുകളാണ് കൂടുതലും. നാല്‍പ്പത്തിനാലുകാരിയായ നടി കുറച്ച് മാന്യമായി വസ്ത്രം ധരിക്കണമെന്നും എന്നിട്ട് നാട് നന്നാക്കാന്‍ ഇറങ്ങൂ എന്നും വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ സ്ത്രീയുടെ അവകാശമാണ് അവളുടെ വസ്ത്രധാരണമെന്നും കസ്തൂരിയില്‍ തെറ്റൊന്നുമില്ലെന്നും ഒരുവിഭാഗം അവകാശപ്പെടുന്നു.

നടിയെന്നതിലുപരി മോഡല്‍, അവതാരക, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളിലും നടി തിളങ്ങുന്നു. ജൂലൈ കാട്രില്‍ ആണ് പുതിയ ചിത്രം.


Other News in this category4malayalees Recommends