യുഎസിലേക്ക് നിയമപരമായി കുടിയേറുന്ന കുടിയേറ്റക്കാര്‍ ഏറ്റവും വര്‍ധിക്കേണ്ടിയിരിക്കുന്നുവെന്ന് ട്രംപ്; നിയമവിരുദ്ധ കുടിയേറ്റക്കാരോട് നിലപാട് കടുപ്പിക്കുന്ന ട്രംപിന്റെ മറ്റൊരു മുഖം; വാഗ്ദാനലംഘനമെന്ന് ആരോപിച്ച് കുടിയേറ്റ വിരുദ്ധര്‍

യുഎസിലേക്ക് നിയമപരമായി കുടിയേറുന്ന കുടിയേറ്റക്കാര്‍ ഏറ്റവും വര്‍ധിക്കേണ്ടിയിരിക്കുന്നുവെന്ന് ട്രംപ്;  നിയമവിരുദ്ധ കുടിയേറ്റക്കാരോട് നിലപാട് കടുപ്പിക്കുന്ന ട്രംപിന്റെ മറ്റൊരു മുഖം; വാഗ്ദാനലംഘനമെന്ന് ആരോപിച്ച് കുടിയേറ്റ വിരുദ്ധര്‍

യുഎസിലേക്ക് നിയമപരമായി കുടിയേറുന്ന കൂടുതല്‍ കുടിയേറ്റക്കാരെ അത്യാവശ്യമായി വേണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തി.മെക്‌സിക്കോയില്‍ നിന്നും കൂട്ടത്തോടെ എത്തുന്ന നിയമവിരുദ്ധരായ കുടിയേറ്റക്കാരെ തടഞ്ഞ് നിര്‍ത്തുന്നതിനായി വന്മതില്‍ പണിയണമെന്ന് ശക്തമായി ആവശ്യപ്പെട്ട ട്രംപ് മാസങ്ങളായി നിലകൊള്ളുന്നതിനിടെയാണ് കുടിയേറ്റക്കാരോട് മൃദുസമീപനം രേഖപ്പെടുത്തി അദ്ദേഹം മുന്നോട്ട് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്.


സൗത്ത് വെസ്‌റ്റേണ്‍ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് നുഴഞ്ഞ് കയറുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരെ തടയുന്നതിനായിരുന്നു ട്രംപ് വന്മതില്‍ പണിയണമെന്ന വിവാദ ആവശ്യവുമായി മുന്നോട്ട് വന്നിരുന്നത്. എന്നാല്‍ യുഎസിലേക്ക് നിയമപരമായി കുടിയേറുന്ന കൂടുതല്‍ തൊഴിലാളികളെ ആവശ്യമാണെന്ന് അടുത്തിടെ ആക്ടിവിസ്റ്റുകളോട് സംസാരിക്കവെ അടുത്തിടെ ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പില്ലാത്ത വിധത്തില്‍ കുടിയേറ്റക്കാര്‍ യുഎസിലേക്ക് കടന്ന് വരേണ്ടിയിരിക്കുന്നുവെന്നും എന്നാല്‍ അവര്‍ നിയമപരായി എത്തണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതേ ആവശ്യം കഴിഞ്ഞ മാസം രാജ്യത്തോട് സംസാരിക്കവെയും അദ്ദേഹം മുന്നോട്ട് വച്ചിരുന്നു.എന്നാല്‍ കടുത്ത കുടിയേറ്റ വിരുദ്ധരെ ട്രംപിന്റെ ഈ നിലപാട് രോഷാകുലരാക്കിയിരുന്നു. കുറഞ്ഞ കൂലിക്ക് വിദേശത്ത് നിന്നും തൊഴിലാളികളെ എത്തിക്കാനുള്ള ട്രംപിന്റെ നീക്കത്തെ അവര്‍ കടുത്ത രീതിയില്‍ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്.ഇത് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപിത നയത്തില്‍ നിന്നുമുള്ള യുടേണ്‍ അടിക്കലാണെന്നാണ് സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ മാര്‍ക്ക് ക്രികോറിയന്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള കുടിയേറ്റം പകുതിയായി വെട്ടിക്കുറക്കണമെന്ന് വാദിക്കുന്ന ഗ്രൂപ്പാണിത്.

Other News in this category



4malayalees Recommends