സൗത്ത് ഓസ്‌ട്രേലിയയില്‍ 2012 മുതല്‍ തുടര്‍ച്ചയായി കഴിയുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് വന്‍ ഇളവുകള്‍; സബ് ക്ലാസ് 489 വിസക്കുള്ള നോമിനേഷന്‍ അടക്കമുള്ള വിട്ട് വീഴ്ചകള്‍; ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ഇവിടെ ജോലി ചെയ്തവര്‍ക്ക് സ്‌റ്റേറ്റ് നോമിനേഷന്‍

സൗത്ത് ഓസ്‌ട്രേലിയയില്‍ 2012 മുതല്‍ തുടര്‍ച്ചയായി കഴിയുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് വന്‍ ഇളവുകള്‍; സബ് ക്ലാസ് 489 വിസക്കുള്ള നോമിനേഷന്‍ അടക്കമുള്ള വിട്ട് വീഴ്ചകള്‍; ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ഇവിടെ ജോലി ചെയ്തവര്‍ക്ക് സ്‌റ്റേറ്റ് നോമിനേഷന്‍
2012 മുതല്‍ സ്റ്റേറ്റില്‍ തുടര്‍ച്ചയായി താമസിക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് ഇളവുകള്‍ വാഗ്ദാനം ചെയ്ത് സൗത്ത് ഓസ്‌ട്രേലിയ രംഗത്തെത്തി.നിബന്ധനകള്‍ പാലിച്ചിരിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്കായി സബ്ക്ലാസ് 489 വിസക്കുള്ള നോമിനേഷന്‍ പോലുളള ഇളവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 28 മുതലാണ് നടപ്പിലായിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ പ്രകാരം 2012 മുതല്‍ ഇവിടെ സ്ഥിരമായി താമസിച്ച് വരുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേറ്റ് നോമിനേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ വിദ്ാര്‍ത്ഥികള്‍ക്കും ഈ വാഗ്ദാനം ബാധകമായിരിക്കും. ചുരുങ്ങിയത് ഈ അടുത്ത മൂന്ന് മാസങ്ങളിലായി സൗത്ത് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്ത് വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് സ്‌റ്റേറ്റ് നോമിനേഷന്‍ നല്‍കും. രണ്ടാഴ്ചക്കിടെ ചുരുങ്ങിയത് 40 മണിക്കുറെങ്കിലും ജോലി ചെയ്തവര്‍ക്കാണിത് ലഭ്യമാക്കുന്നത്. സ്‌റ്റേറ്റിലെ ഏത് ജോലി ചെയ്യുന്നവര്‍ക്കും ഇത് ലഭിക്കുന്നതായിരിക്കും. സ്‌റ്റേറ്റില്‍ ഒരു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റേറ്റ് നോമിനേഷന് യോഗ്യതയുണ്ടായിരിക്കും.

സ്‌കില്‍ അസെസ്‌മെന്റ് നേടിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സൗത്ത് ഓസ്‌ട്രേലിയ സ്‌റ്റേറ്റ് നോമിനേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ചുരുങ്ങിയ ജിപിഎ 6.0 നേടിയവര്‍ക്കും വര്‍ക്ക് എക്‌സ്പീരിയന്‍സ് നല്‍കാമെന്ന ഇളവും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സബ്ക്ലാസ് 190 വിസക്ക് അപേക്ഷിക്കുന്നവര്‍ക്കും ഇതേ ഇളവ് നല്‍കും. പുതിയ മാറ്റങ്ങളുടെ ഭാഗമായി ചെയിന്‍ മൈഗ്രേഷന്‍ പ്രോഗ്രാമിലും മാറ്റം വരുത്തുന്നുണ്ട്. ഈ പ്രോഗ്രാം 2014 ജൂലൈയിലായിരുന്നു ആരംഭിച്ചിരുന്നത്. സ്‌റ്റേറ്റില്‍ നേരത്തെ സെറ്റില്‍ ചെയ്തിരിക്കുന്ന കുടുംബങ്ങളോട് ചേരാന്‍ കുടിയേറ്റക്കാരെ സഹായിക്കുന്ന പ്രോഗ്രാമാണിത്. ഈ പ്രോഗ്രാമിനായി ഡിഗ്രി വേണമെന്ന നിബന്ധന സൗത്ത് ഓസ്‌ട്രേലിയ നീക്കം ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends