സിഡ്‌നിയിലെ ട്രെയിന്‍ നെറ്റ് വര്‍ക്കുകള്‍ സമയം തെറ്റി; കാരണം മ്യൂസിയം സ്‌റ്റേഷനില്‍ ഒരു ട്രെയിനുണ്ടായ ബ്രേക്കിംഗ് തകരാറ്; ആയിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറോളം കാത്ത് നിന്നു; നിരവധി ലൈനുകളില്‍ യാത്രാ തടസങ്ങളുണ്ടായി

സിഡ്‌നിയിലെ ട്രെയിന്‍ നെറ്റ് വര്‍ക്കുകള്‍ സമയം തെറ്റി; കാരണം മ്യൂസിയം സ്‌റ്റേഷനില്‍ ഒരു ട്രെയിനുണ്ടായ ബ്രേക്കിംഗ് തകരാറ്; ആയിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറോളം കാത്ത് നിന്നു; നിരവധി ലൈനുകളില്‍ യാത്രാ തടസങ്ങളുണ്ടായി
മെക്കാനിക്കല്‍ പ്രശ്‌നം മൂലം സിഡ്‌നിയിലെ ട്രെയിന്‍ നെറ്റ് വര്‍ക്കുകളില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം വന്‍ സമയം വൈകലുകളുണ്ടായി. തിരക്കേറിയ സമയത്തുണ്ടായ സമയം വൈകല്‍ ആയിരക്കണക്കിന് യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വൈകുന്നേരം ആറ് മുതല്‍ യാത്രക്കാര്‍ക്ക് വീടുകളിലെത്താന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പേകിയിരുന്നു. നിരവധി ലൈനുകളില്‍ ട്രെയിനുകള്‍ക്ക് കടന്ന് പോകാന്‍ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നിരുന്നു.

വൈകുന്നേരം 5.30ന് ഒരു ട്രെയിന്‍ സാങ്കേതിക തകരാറ് മൂലം നിന്ന് പോയതാണ് ഈ ബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കിയത്. സിഡ്‌നിയിലെ മ്യൂസിയം സ്‌റ്റേഷനില്‍ ഒരു ട്രെയിന്‍ ബ്രേക്കിഗ് തകരാറ് നേരിട്ടതാണ് വിഷമതകള്‍ക്ക് വഴിയൊരുക്കിയത്. ടി3 ബാങ്ക്‌സ് ടൗണ്‍ ലൈന്‍, ടി8 എയര്‍പോര്‍ട്ട് ലൈന്‍ എന്നിവിടങ്ങളെ ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചുവെന്നാണ് സിഡ്‌നി ട്രെയിന്‍സ് വെളിപ്പെടുത്തുന്നത്.തുടര്‍ന്ന് രാത്രി 9 മണിയോടെ സര്‍വീസുകള്‍ സാധാരണ നിലയിലാവുകയായിരുന്നു.

സെന്‍ട്രല്‍ സ്‌റ്റേഷനില്‍ സമയം വൈകല്‍ മൂലം പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞ അവസ്ഥയിലായിരുന്നു. സ്‌റ്റെയര്‍വെല്‍സില്‍ വരെ യാത്രക്കാര്‍ തിങ്ങി നിറഞ്ഞ് വിഷമിക്കുന്ന ചിത്രങ്ങള്‍ സോഷ്യല് മീഡിയയിലൂടെ യാത്രക്കാര്‍ രോഷത്തോടെ പങ്ക് വച്ചിരുന്നു. ഇതിനെ തുടര്‍ന്ന്ഇവിടെ രണ്ട് പ്ലാറ്റ്‌ഫോമുകള്‍ അടക്കേണ്ടി വരുകയും ചെയ്തിരുന്നു.ഇതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ സുരക്ഷാ ആശങ്ക രേഖപ്പെടുത്തിയും മുന്നോട്ട് വന്നിരുന്നു.

Other News in this category



4malayalees Recommends