അമര്‍ അക്ബര്‍ അന്തോണിമാരില്‍ ഒരാള്‍ താനായിരുന്നു ; അവസാന നിമിഷം മാറ്റി ; ആസിഫ് അലി

അമര്‍ അക്ബര്‍ അന്തോണിമാരില്‍ ഒരാള്‍ താനായിരുന്നു ; അവസാന നിമിഷം മാറ്റി ; ആസിഫ് അലി
അമര്‍ അക്ബര്‍ അന്തോണിമാരില്‍ ഒരാള്‍ താനായിരുന്നു എന്നും , അവസാന നിമിഷം തന്നെ മാറ്റിയെന്നും ആസിഫ് അലി.നാദിര്‍ഷയുടെ പുതിയ ചിത്രമായ മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് ഇക്കാര്യം ആസിഫ് പറഞ്ഞത്. അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരാള്‍ ഞാനായിരുന്നു, എന്നാല്‍ അവസാനനിമിഷം എന്നെ ഒഴിവാക്കി. അതിനു പകരമായാകാം ഈ സിനിമയില്‍ ഷാജിയായി എന്നെ കൊണ്ടുവന്നത്. പക്ഷേ ആ സിനിമയില്‍ നായകന്മാരായ മൂന്നുപേര്‍ക്കും കിട്ടിയ കൈയടി അത്രത്തോളം തന്നെ എന്റെ ചെറിയ കഥാപാത്രത്തിനും കിട്ടി.ആ ധൈര്യമാണ് ഷാജിയായി അഭിനയിക്കാന്‍ എനിക്ക് പ്രചോദനമായത്.' ആസിഫ് പറഞ്ഞു. അമര്‍

അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോന്‍, ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Other News in this category4malayalees Recommends