ചിക്കാഗോ കെ.സി.എസിന്റെ പ്രവര്‍ത്തനോദ്ഘാടനവും പേത്രത്താ ആഘോഷവും പ്രൗഢഗംഭീരമായി

ചിക്കാഗോ കെ.സി.എസിന്റെ പ്രവര്‍ത്തനോദ്ഘാടനവും പേത്രത്താ ആഘോഷവും പ്രൗഢഗംഭീരമായി

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ 2019 20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, പേത്രത്താ ആഘോഷവും ഇല്ലിനോയി സംസ്ഥാനത്തെ എട്ടാം ഡിസ്ട്രിക്ടില്‍ നിന്നുള്ള സെനറ്റര്‍ റാം വിള്ളിവലം നിര്‍വഹിച്ചു. ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ കൂടിയ സമ്മേളനത്തില്‍ പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അധ്യക്ഷതവഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം മുത്തോലത്ത് അനുഗ്രഹ പ്രഭാഷണവും, കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലില്‍, മുന്‍ കെ.സി.സി.എന്‍.എ പ്രസിഡന്റ് ബിനു പൂത്തുറയില്‍, ക്‌നാനായ വനിതാഫോറം ദേശീയ പ്രസിഡന്റ് ബീന ഇണ്ടിക്കുഴി എന്നിവര്‍ ആശംസാ പ്രസംഗവും നടത്തി. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പില്‍ സ്വാഗതവും, ട്രഷറര്‍ ജറിന്‍ പൂതകരി കൃതജ്ഞതയും രേഖപ്പെടുത്തി. സെക്രട്ടറി റോയി ചേലമലയില്‍ യോഗത്തിന്റെ എം.സിയായി പ്രവര്‍ത്തിച്ചു.



അടുത്തവര്‍ഷം കെ.സി.എസ് നടത്തുവാന്‍ പോകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ തദവസരത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ക്‌നാനായ സമുദായ ആചാര്യനായ ക്‌നായി തോമയുടെ ചിത്രം ചിക്കാഗോയിലെ എല്ലാ ക്‌നാനായ ഭവനങ്ങളിലും എത്തിക്കുന്ന പരിപാടി ഫാ. ഏബ്രഹാം മുത്തോലത്ത് കെ.സി.എസ് ഭാരവാഹികള്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കെ.സി.എസ് മെമ്പര്‍ഷിപ്പ് ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന പരിപാടി ഫാ. ബിന്‍സ് ചേത്തലില്‍ നിര്‍വഹിച്ചു.


ചിക്കാഗോയിലെ ക്‌നാനായ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ലിന്‍സണ്‍ കൈതമലയില്‍, ജയിന്‍ മാക്കീല്‍ എന്നിവരുടെ സംവിധാനത്തില്‍ നിര്‍വഹിക്കുന്ന ഡോക്യുമെന്ററിയുടെ നിര്‍മ്മാണോദ്ഘാടനം സെനറ്റര്‍ റാം വിള്ളിവലം നിര്‍വഹിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയുടെ അസോസിയേറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയി നിയമിക്കപ്പെട്ട തമ്പി വിരുത്തിക്കുളങ്ങരയെ ബൊക്കെ നല്‍കി സെനറ്റര്‍ റാം ആദരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബോര്‍ഡ് അംഗങ്ങള്‍, ബില്‍ഡിംഗ് ബോര്‍ഡ് അംഗങ്ങള്‍, പോഷകസംഘടനാ ഭാരവാഹികള്‍, ലെജിസ്ലേറ്റീവ് ബോര്‍ഡ് ഭാരവാഹികള്‍, എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരെ സദസിനു പരിചയപ്പെടുത്തി.


തുടര്‍ന്ന് കെ.സി.എസിന്റെ പോഷകസംഘടനകളായ കിഡ്‌സ് ക്ലബ്, കെ.സി.ജെ.എല്‍, കെ.സി.വൈ.എല്‍, യുവജനവേദി, വനിതാഫോറം, സീനിയര്‍ സിറ്റിസണ്‍ ഫോറം, ഗോള്‍ഡീസ് എന്നിവരുടെ നേതൃത്വത്തില്‍ വര്‍ണ്ണാഭമായ കലാപരിപാടികളും, സജി മാലിത്തുരുത്തേല്‍, നിഥിന്‍ പടിഞ്ഞാത്ത്, ദിലീപ് മുരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും കാണികളെ ആഹ്ലാദത്തിന്റെ ഉന്നതിയിലെത്തിച്ചു. എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ഭാരവാഹികളായ മിഷാല്‍ ഇടുക്കുതറ കലാപരിപാടികളുടെ എം.സിയായും, ലിന്‍സണ്‍ കൈതമല, നിഥിന്‍ പടിഞ്ഞാത്ത്, ജോസ് ആനമല എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായും പ്രവര്‍ത്തിച്ചു.


വലിയ നോമ്പിനു മുന്നോടിയായുള്ള പേത്രത്തയോടനുബന്ധിച്ച് ക്‌നാനായ പരമ്പരാഗത വിഭമായ പിടിയും കോഴിയും അടങ്ങിയ സ്‌നേഹവിരുന്ന് പരിപാടികളുടെ മാറ്റുവര്‍ധിപ്പിച്ചു. ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരി, വൈസ് ചെയര്‍മാന്‍ മാത്യു ഇടുക്കുതറയില്‍, ലെയ്‌സണ്‍ ബോര്‍ഡ് ചെയര്‍മാന്‍ ബാബു തൈപ്പറമ്പില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ആല്‍വിന്‍ പൂത്തുറയില്‍, യുവജനവേദി പ്രസിഡന്റ് ആല്‍ബിന്‍ പുലിക്കുന്നേല്‍, വനിതാഫോറം പ്രസിഡന്റ് ആന്‍സി കുപ്ലിക്കാട്ട്, സജി പണയപറമ്പില്‍, അനില്‍ മറ്റത്തിക്കുന്നേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ചിക്കാഗോയിലെ ക്‌നാനായ സമുദായത്തെ കോര്‍ത്തിണക്കിക്കൊണ്ട് നടത്തിയ ഈ പരിപാടി വിജയിപ്പിക്കുന്നതിനായി എത്തിയ എല്ലാ അംഗങ്ങള്‍ക്കും എക്‌സിക്യൂട്ടീവിന്റെ പേരില്‍ പ്രസിഡന്റ് ഷിജു ചെറിയത്തില്‍ നന്ദി അറിയിച്ചു.

റോയി ചേലമലയില്‍ അറിയിച്ചതാണിത്.


Other News in this category



4malayalees Recommends