എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല,ഞാന്‍ ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ല, പലരും കടന്നാക്രമിക്കുന്നുവെന്ന് പ്രിയ വാര്യര്‍

എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല,ഞാന്‍ ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ല, പലരും കടന്നാക്രമിക്കുന്നുവെന്ന് പ്രിയ വാര്യര്‍

ഒരു അഡാര്‍ ലൗവിന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രം തീയേറ്ററുകളിലെത്തിയ ശേഷം നൂറിന്റെ വേഷം ശ്രദ്ധനേടി. ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ ഒമര്‍ ലുലു സംസാരിച്ച ചില കാര്യങ്ങള്‍ വിവാദമായി. പ്രിയയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധമിപ്പോള്‍ ഇല്ലെന്നും അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോള്‍ പ്രിയ അടക്കമുള്ള ചില പുതുമുഖങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ഒമര്‍ ലുലു കുറ്റപ്പെടുത്തി. റോഷനും പ്രിയയുമായി താന്‍ അകല്‍ച്ചയിലാണെന്ന തരത്തിലാണ് നൂറിനും സംസാരിച്ചത്. ഇതിനെല്ലാം മറുപടി പറയുകയാണ് പ്രിയ. താന്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ല എന്നും ആരെയും തരംതാഴ്ത്തിയിട്ടില്ല എന്നും പ്രിയ പറയുന്നു.


'പാട്ടിറങ്ങിയതിന് ശേഷം തിരക്കഥ മാറ്റി, എനിക്ക് പ്രാധാന്യം നല്‍കി എന്ന വാദം തെറ്റാണ്. പാട്ടിറങ്ങുന്നതിന് മുന്‍പ് തന്നെ എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പൂര്‍ണ ധാരണ എനിക്ക് നല്‍കിയിരുന്നു. എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല.

നൂറിനും ഞാനും തമ്മില്‍ വിലയ പ്രശ്നത്തിലാണെന്നാണ് സംസാരം. അത് സത്യമല്ല. ഒരു അഡാര്‍ ലൗവില്‍ നൂറിന്‍ ഒരുപാട് പ്രതീക്ഷ വച്ചിരുന്നു. ഞാനുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്നത് അവരെ വിഷമിപ്പിച്ചിട്ടുണ്ടാകാം. അതായിരിക്കും എന്നോടുള്ള പ്രശ്നം. ഞാന്‍ ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ല. സിനിമ ഇറങ്ങിയതിന് ശേഷം എന്നെ പലരും കടന്നാക്രമിക്കുന്നുണ്ട്. അതിന് പിന്നില്‍ ആരാണെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. എനിക്ക് ആരുമായും പ്രശ്നമില്ല' പ്രിയ പറഞ്ഞു.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രത്തിലാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്. ഇതിനെതിരേ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ രംഗത്ത് വന്നിരിക്കുകയാണ്.

Other News in this category



4malayalees Recommends