ആര്‍എസ്എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിച്ചു, കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളി, ഗൃഹനാഥനും,ഭാര്യയും, മക്കളും ആശുപത്രിയില്‍

ആര്‍എസ്എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിച്ചു, കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളി, ഗൃഹനാഥനും,ഭാര്യയും, മക്കളും ആശുപത്രിയില്‍
കോട്ടയം കറുകച്ചാലില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിച്ചു. സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനും,ഭാര്യയും, മകള്‍ക്കും പരിക്കേറ്റു.കറുകച്ചാല്‍ ചമ്പക്കര ആനക്കല്ല് ഭാഗത്തുള്ള മധുസൂദനന്‍ (50) ന്റെ വീടാണ് ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്നിനുശേഷമാണ് അക്രമം നടന്നത്. ചമ്പക്ക ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ച് നടന്ന പിണ്ടിവിളക്ക് കഴിഞ്ഞെത്തിയ 40ഓളം പേരാണ് മധുസൂദനെയും കുംടുംബത്തെയും ആക്രമിച്ചത്.

ആക്രമിക്കാനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളി നടത്തുകയും ചെയ്തിരുന്നു. വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് വീടിനകത്തു കയറുകയായിരുന്നു. വീടിനുള്ളിലേക്ക് പ്രവേശിച്ച ഇവര്‍ കുടുംബത്തെ മര്‍ദ്ദിക്കുകയായിരുന്നു.

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ മധുസൂദനും, കുടുംബവും പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ജനുവരി ഒന്നിനു നടന്ന വനിതാ മതിലിലും, കഴിഞ്ഞ ദിവസം പൊന്‍കുന്നത്തു നടന്ന വനിതാ പാര്‍ലമെന്റിലും ബിന്ദുവും, നീതുവും പങ്കെടുത്തു എന്ന കാരണത്താലാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ വീടുകയറി മര്‍ദ്ദിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്.


Other News in this category4malayalees Recommends