ഈ താരം ആരെന്നറിയുമോ ? ഞെട്ടിക്കുന്ന മേക്കോവറുമായി താരം

ഈ താരം ആരെന്നറിയുമോ ? ഞെട്ടിക്കുന്ന മേക്കോവറുമായി താരം
ഹരിശ്രീ അശോകന്റെ പുതിയ മേക്കോവര്‍ കണ്ടവര്‍ അമ്പരക്കുകയാണ് ഏവരും. ഗിന്നസ് പക്രു നായകനാകുന്ന 'ഇളയരാജ' എന്ന ചിത്രത്തിലാണ് ആരാധകരെ അമ്പരപ്പിക്കുന്ന ലുക്കില്‍ ഹരിശ്രീ അശോകന്‍ എത്തുന്നത്. ഗിന്നസ് പക്രുവാണ് ചിത്രത്തിലെ ഹരിശ്രീ അശോകന്റെ ലുക്ക് പുറത്ത് വിട്ടത്. ഇളയരാജയിലെ ഗണപതി എന്ന തലക്കെട്ടോടെയാണ് ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഷണ്ടി കയറിയ തലയും അങ്ങിങ്ങായുള്ള നരച്ച മുടിയും നരച്ച താടിയും പ്രത്യേകം തയ്യാറാക്കി വെച്ച പല്ലും ഹരിശ്രീ അശോകന്‍ എന്ന താരത്തെ അടിമുടിയാണ് മാറ്റിയിരിക്കുന്നത്. ഗിന്നസ് പക്രുവും വേറിട്ട ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്.

മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജിത്ത് കൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്

ചിത്രം മാര്‍ച്ച് 22ന് പ്രദര്‍ശനത്തിന് എത്തും.

Other News in this category4malayalees Recommends