കാനഡയിലെ തൊഴിലുകളില്‍ ഫെബ്രുവരിയില്‍ 56,000 വര്‍ധനവ്;പ്രധാന കാരണം 37,000 ഫുള്‍ ടൈം തൊഴിലുകളുടെ പെരുപ്പവുമായി ഒന്റാറിയോ നടത്തിയ മിന്നുന്ന പ്രകടനം; പ്രഫഷണല്‍, സയന്റിഫിക്ക്, ടെക്ക്‌നിക്കല്‍ സര്‍വീസ് ഇന്റസ്ട്രി മേഖലകളിലെ തൊഴിലുകളില്‍ വര്‍ധനവ്

കാനഡയിലെ തൊഴിലുകളില്‍ ഫെബ്രുവരിയില്‍ 56,000 വര്‍ധനവ്;പ്രധാന കാരണം 37,000 ഫുള്‍ ടൈം തൊഴിലുകളുടെ പെരുപ്പവുമായി ഒന്റാറിയോ നടത്തിയ മിന്നുന്ന പ്രകടനം; പ്രഫഷണല്‍, സയന്റിഫിക്ക്, ടെക്ക്‌നിക്കല്‍ സര്‍വീസ് ഇന്റസ്ട്രി മേഖലകളിലെ തൊഴിലുകളില്‍ വര്‍ധനവ്
ഫെബ്രുവരിയില്‍ കാനഡയിലെ തൊഴിലുകളില്‍ 56,000 വര്‍ധനവുണ്ടായെന്ന് സ്റ്റാറ്റിറ്റിക്‌സ് കാനഡയുടെ മാസാന്ത ലേബര്‍ ഫോഴ്‌സ് സര്‍വേ വെളിപ്പെടുത്തുന്നു. ഒന്റാറിയോവിലെ ഫുള്‍ ടൈം വര്‍ക്ക് വര്‍ധിച്ചതാണ് ഇതിന് പ്രധാന കാരണമായിത്തീര്‍ന്നിരിക്കുന്നത്. ഇത് പ്രകാരം ഒന്റാറിയോവില്‍ നെറ്റ് എംപ്ലോയ്‌മെന്റ് നേട്ടം കഴിഞ്ഞ മാസം 37,000 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇത് പ്രകാരം ഇവിടെ ഫുള്‍ടൈം വര്‍ക്കില്‍ 59,000 വര്‍ധനവുണ്ടായപ്പോള്‍ ഫുള്‍ ടൈം വര്‍ക്കിലുണ്ടായിരിക്കുന്ന നഷ്ടം 22,000 ആണ്.

ഒന്റാറിയോവിലെ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനം എന്ന തോതില്‍ സ്ഥിരമായി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. കാനഡയിലെ ഏറ്റവും ജനസംഖ്യയേറിയ പ്രവിശ്യയായ ഒന്റാറിയോവില്‍ ഇയര്‍ ഓവര്‍ ഇയര്‍ എംപ്ലോയ്‌മെന്റ് 2018 ഫെബ്രുവരിയേക്കാള്‍ 192,000 അഥവാ 2.7ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രഫഷണല്‍, സയന്റിഫിക്ക്, ടെക്ക്‌നിക്കല്‍ സര്‍വീസ് ഇന്റസ്ട്രി മേഖലയിലെ തൊഴിലുകളില്‍ ഫെബ്രുവരിയില്‍ 18,000 വര്‍ധനവ് രേഖപ്പെടുത്തിയതിന് പ്രധാന കാരണമായിത്തീര്‍ന്നിരിക്കുന്നത് ഒന്റാറിയോവിലെയും ക്യുബെക്കിലെയും ഇത്തരം തൊഴിലുകളിലുണ്ടായ വര്‍ധനവാണ്.

നാല് മാസത്തിനിടെ ഏറ്റവും ശ്രദ്ധേയമായ വര്‍ധനവാണിതെന്നാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡ എടുത്ത് കാട്ടുന്നു. 2018മായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യവസായ മേഖലയിലെ തൊഴില്‍ വര്‍ധനവ് 6.8 ശതമാനം അഥവാ 97,000 പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തുന്നു.പ്രഫഷണല്‍, സയന്റിഫിക്ക്, ടെക്‌നിക്കല്‍ സര്‍വീസുകളില്‍ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, സയന്റിഫിക്ക് റിസര്‍ച്ച്, ഡെവലപ്‌മെന്റ്, ലീഗല്‍ സര്‍വീസസ്, അക്കൗണ്ടിംഗ് എന്നിവ ഉള്‍പ്പെടുന്നു.

Other News in this category



4malayalees Recommends